വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ  ബോര്‍ഡില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും അംഗത്വം നേടി  ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കൃത്യമായി അംശദായം അടച്ചുവരുന്നവരുമായ അംഗങ്ങളുടെ മക്കളില്‍ ഈ വര്‍ഷം പത്താംതരം (എസ് എസ് എല്‍ സി, സി ബി എസ് സി, ഐ സി എസ് സി) എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ക്ഷേമനിധി അംഗത്വ കാര്‍ഡ്, ഇതുവരെ അടച്ച അംശദായ രസീതികള്‍, ക്ഷേമനിധി പാസ് ബുക്ക് എന്നിവയുടെപകര്‍പ്പുകള്‍, ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് (ക്ഷേമനിധി അംഗത്തിന്റെ പേരില്‍ മാത്രമുള്ളത്) എന്നിവ സഹിതം ജൂണ്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം.ഫോണ്‍: 0497 2970272.

ഗസ്റ്റ് അധ്യാപക നിയമനം

ഗവ.സിറ്റി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഹിസ്റ്ററി സീനിയര്‍, ഇക്കണോമിക്‌സ് ജൂനിയര്‍ അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0497 2731135.
നെരുവമ്പ്രം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍  വി എച്ച് എസ് ഇ വിഭാഗത്തില്‍ എന്റര്‍പ്രണര്‍ഷിപ് ഡവലപപ്‌മെന്റ്, ഫിസിക്‌സ് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്.  എം കോം, ബി എഡ്, സെറ്റ് എന്നിവയാണ് എന്റര്‍പ്രണര്‍ഷിപ് ഡവലപപ്‌മെന്റ് വിഷയത്തിനുള്ള യോഗ്യത.  ഫിസിക്‌സ് വിഷയത്തിന് എം എസ് സി ഫിസിക്‌സ്, ബി എഡ്, സെറ്റ് എന്നിവയും. താല്‍പര്യമുള്ള  ഉദ്യോഗാര്‍ഥികള്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 10ന് രാവിലെ 10  മണിക്ക്  സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 9744267674.
കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌പോര്‍ട്‌സ് സ്‌കൂളില്‍  വി എച്ച് എസ് ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഫിസിക്കല്‍ എജുക്കേഷന്‍. (യോഗ്യത: എം പി ഇ ഡി), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ബയോളജി സീനിയര്‍  (യോഗ്യത: പിജി, ബിഎഡ്, സെറ്റ്) എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  താല്‍പര്യമുള്ളവര്‍  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2712921.
ഗവ. ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച് എസ് ടി ഗണിതം തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് പങ്കെടുക്കണം.  ഫോണ്‍: 0497 2765764.
ചെറുകുന്ന് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍  വി എച്ച് എസ് ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) എന്റര്‍പ്രണര്‍ഷിപ് ഡവലപമെന്റ് വിഷയത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  കോമേഴ്‌സ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം, ബി എഡ്, സെറ്റ്എന്നിവയാണ് യോഗ്യത.   താല്‍പര്യമുള്ളവര്‍  ജൂണ്‍ ആറിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍ 0497 2861793
വിചാരണ മാറ്റി
തലശ്ശേരി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജൂണ്‍ അഞ്ചിന് നടത്താനിരുന്ന എം സി കേസുകളുടെ വിചാരണ ജൂലൈ 10ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അറിയിച്ചു.

പരിശീലകരുടെ പാനല്‍ തയ്യാറാക്കുന്നു

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് പരിശീലകരുടെ പാനല്‍ തയ്യാറാക്കുന്നു. ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലും പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബിരുദവും രണ്ട് വര്‍ഷത്തെ കുട്ടികളുടെ മേഖലയിലോ പരിശീലനമേഖലയിലോ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന കഴിവും അഭിരുചിയും താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവൃത്തി പരിചയ സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ അഞ്ചിനകം ജില്ലാശിശു സംരക്ഷണ യൂണിറ്റ്, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ ഷോപ്പിങ് കോംപ്ലക്‌സ്, റൂം നം:56, ചിറക്കര പി ഒ, തലശ്ശേരി 670104 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0490 2967199.

പച്ചത്തുരുത്ത് വ്യാപന പരിപാടി; ജില്ലാതല ഉദ്ഘാടനം ജൂണ്‍ 5ന്

ജില്ലയില്‍ പച്ചത്തുരുത്ത് വ്യാപന പരിപടിക്ക് ലോകപരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ഇരിട്ടി നഗരസഭയിലെ എടക്കാനം റിവര്‍ വ്യൂ പാര്‍ക്ക് പോയിന്റില്‍ തുടക്കം കുറിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദ്യ നടീല്‍ നിര്‍വ്വഹിക്കും. ജില്ലയില്‍ 24 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പുതിയ 37 ഇടങ്ങളിലാണ് പച്ചത്തുരുത്ത് ഒരുക്കുക. ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് ഒരു ഏക്കര്‍ ഭൂമിയിലാണ് വിവിധ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുക.
ജീവിതത്തിലെ സ്മരണീയ ദിനങ്ങള്‍ക്ക് പച്ചപ്പ് ചാര്‍ത്താന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്കായി നടപ്പാക്കി വരുന്ന ഓര്‍മ്മമരം പരിപാടിയുടെ 2024 വര്‍ഷത്തെ ഉദ്ഘാടനവും പരിപാടിയില്‍നടത്തും.
ജില്ലാതല നടീല്‍ പരിപാടിയുടെ ഉദ്ഘാടനം വിജയിപ്പിക്കാന്‍ ഇരിട്ടി നഗരസഭാ കാര്യലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടക സമിതി രൂപീകരിച്ചു.
ജില്ലയില്‍ നിലവില്‍ 263 ഏക്കര്‍ ഭൂമിയില്‍ 147 പച്ചത്തുരുത്തുകള്‍ വളരുന്നുണ്ട്. വിദ്യാലയ മുറ്റ പച്ചത്തുരുത്തുകള്‍ എന്ന പരിപാടിക്കും ഈ വര്‍ഷം ജില്ലയില്‍ തുടക്കം കുറിക്കും. 30,000 കണ്ടല്‍ തൈകള്‍ വച്ചു പിടിപ്പിക്കുന്നതിനും ഈ വര്‍ഷം ഹരിത കേരളം മിഷന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ബിരുദ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി കോം കോ ഓപ്പറേഷന്‍, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴസുകളില്‍ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  www.ihrdadmissions.org വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  എസ് സി/ എസ് ടി/ ഒ ഇ സി/ ഒ ബി സി (എച്ച്) വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  ഫോണ്‍: 8547005052, 9447596129.

കരുതല്‍ തുക കൈപ്പറ്റണം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില വിവിധ ഹോസ്റ്റലുകളില്‍ 2007-08 അധ്യയനവര്‍ഷം മുതല്‍ 2014-15 വര്‍ഷം വരെയുള്ള കാലയളവില്‍ അന്തേവാസികളായിരുന്ന വിദ്യാര്‍ഥികളുടെ മെസ് കരുതല്‍ തുക ഇതുവരെ കൈപ്പറ്റാത്തവര്‍ ഒരാഴ്ചക്കകം അപേക്ഷ ഹോസ്റ്റല്‍ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

മികവ് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ ഈ വര്‍ഷം എസ് എസ് എല്‍ സി, പ്ലസ്ടു/ സി ബി എസ് ഇ – 10, 12, വി എച്ച് എസ് ഇ പരീക്ഷകളില്‍ മികച്ച വിജയം നേടിയ മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മികവ് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്/എ വണ്‍ നേടിയവരായിരിക്കണം.
അര്‍ഹരായ വിദ്യാര്‍ഥികള്‍/ രക്ഷിതാക്കള്‍ ബന്ധപ്പെട്ട അംഗത്വമുള്ള പ്രാഥമിക സംഘങ്ങള്‍ മുഖേന വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, മാര്‍ക്ക് ലിസ്റ്റ്/ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, രക്ഷാകര്‍ത്താവിന്റെ അംഗത്വം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സാക്ഷ്യപത്രം, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂണ്‍ ഏഴിനകം ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം.പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, സുവോളജി എന്നീ വിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പ്രതേ്യക അവാര്‍ഡിന് അപേക്ഷ പ്രതേ്യകം സമര്‍പ്പിക്കണം.  ഫോണ്‍: 0497 2732157.

About The Author