നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി; സമീപ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം
നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി. നാലു ഷട്ടറുകൾ 20 സെൻ്റിമീറ്ററാണ് ഉയർത്തിയത്. 84.75 മീറ്ററാണ് ഡാമിൻ്റെ സംരക്ഷണശേഷി. 83.10 മീറ്റർ വെള്ളമാണ് നിലവിൽ ഡാമിൽ നിലവിലുള്ളത്. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമാകുന്ന സാഹചര്യത്തിലാണ് ഡാം തുറന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുവാൻ സാധ്യതയുള്ള ഇടങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകി.