സുരേഷ് ഗോപി ഡൽഹിയിലേക്ക്; നരേന്ദ്ര മോദി നേരിട്ട് ക്ഷണിച്ചു
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചു. താന്‍ അത് അനുസരിക്കുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ലെന്നും നിയുക്ത എംപി പ്രതികരിച്ചു. ഡല്‍ഹിയിലേക്ക് പോകാന്‍ ഇറങ്ങിയപ്പോഴായിരുന്നു പ്രതികരണം. ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രി പദവി ഏറ്റെടുത്തേക്കില്ലെന്ന് സൂചനയുണ്ടായിരുന്നു.
രാഷ്ട്രപതിഭവൻ ഔദ്യോഗികമായി ക്ഷണിച്ചു. ചാർട്ടേഡ് വിമാനത്തിലാകും ഡൽഹിയിലേക്ക് പുറപ്പെടുക. ഭാര്യ രാധികയ്ക്ക് ഒപ്പം തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവിടെ നിന്നും കണക്ടിംഗ് ഫ്ലൈറ്റിൽ ഡൽഹിയിലേക്കും പോകാനാണ് തീരുമാനം. മക്കളടക്കം കൊച്ചിയിൽ നിന്നും ദില്ലിയിലേക്ക് പോകും.