കണ്ണൂർ -അഴീക്കൽ റൂട്ടിൽ മിന്നൽ ബസ് പണിമുടക്ക്; പണിമുടക്ക് ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്

ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ -അഴീക്കൽ റൂട്ടിൽ മിന്നൽ ബസ് പണിമുടക്ക് – ശ്രീദുർഗ എന്ന ബസ്സിലെ ഡ്രൈവർ നിധിന്നാണ് ഇന്നലെ രാത്രി കണ്ണൂർ പ്ലാസ ജങ്ങ്ഷനിൽ വെച്ച് മർദ്ദനമേറ്റത്. പരിസരത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ് മർദ്ദിച്ചതെന്ന് ബസ് തൊഴിലാളികൾ പറഞ്ഞു – ബൈറ്റ് – പത്തോളം പേർ ചേർന്നാണത്രേ ഡ്രൈവറെ മർദ്ദിച്ചത്.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബസ് തൊഴിലാളികൾ ടൗൺ പോലീസ് സ്റ്റേഷനു മുൻപിൽ സംഘടിച്ചു. -പ്ലാസ ജംഗ്ഷനിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത് ബസുകൾക്ക് വമ്പിച്ച പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു.

About The Author