ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും; കെ ജി എബ്രഹാം

കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ അപകടം ദൗർഭാഗ്യകരമെന്ന് എൻബിടിസി മാനേജിംഗ് ഡയറക്ടർ കെജി എബ്രഹാം. ക്യാമ്പിൽ എല്ലാ സൗകര്യങ്ങളും ജീവനക്കാർക്കായി ഒരുക്കിയിരുന്നു. ഏറ്റവും നല്ല താമസ സൗകര്യങ്ങളാണ് ജീവനക്കാർക്കായി നൽകിയിരുന്നത്. ജീവനക്കാർ തന്റെ കുടുംബാംഗങ്ങളായിരുന്നുവെന്ന് പറഞ്ഞ കെജി എബ്രഹാം വാർത്താ സമ്മേളേനത്തിൽ വികാരായധീനനായി. സംഭവം നടക്കുമ്പോൾ താൻ തിരുവനന്തപുരത്തായിരുന്നുവെന്നും കെജി എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങളുടെ വീഴ്ചകൊണ്ടല്ല ദുരന്തമുണ്ടായത്, കമ്പനി വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് ദുരന്തമുണ്ടായത്. എങ്കിലും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറില്ല. ഇതുവരെ കമ്പനിക്കെതിരെ നിയമ നടപടികൾ ഒന്നും ആരംഭിച്ചിട്ടില്ല എന്നും കെജി എബ്രഹാം പറഞ്ഞു. ദുരന്തത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കും, അവർക്ക് സാമ്പത്തിക സഹായം നൽകും.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തമുണ്ടാകാൻ കാരണം. കമ്പനി ജീവനക്കാർ മാത്രമായിരുന്നു കെട്ടിടത്തിൽ താമസിച്ചിരുന്നത്. പാചകം അനുവദിച്ചിരുന്നില്ല, ജീവനക്കാർക്ക് ഭക്ഷണത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നു. കേന്ദ്രീകൃത അടുക്കള പ്രവർത്തിച്ചിരുന്നെങ്കിലും ഈ കെട്ടിടത്തിലായിരുന്നില്ല.

About The Author