കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാല കാസർഗോഡ് ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ ഫിസിക്കൽ സയൻസ്, ജനറൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. ഇതിനായുള്ള ഇന്റർവ്യൂ ജൂലൈ 3, ബുധനാഴ്‌ച്ച രാവിലെ 10:30 ന് കാസർഗോഡ് ക്യാമ്പസിൽ വച്ച് നടക്കും. പ്രസ്തുത വിഷയങ്ങളിൽ എം എസ് സി/എം എ, എം എഡ്, നെറ്റ്, പി എച്ച് ഡി എന്നിവയാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 6238197279, 04994230975

പരീക്ഷാഫലം

പ്രൈവറ്റ് രജിസ്ട്രേഷൻ – ആറാം സെമസ്റ്റർ ബി എ/ ബി കോം/ ബി ബി എ/ബി എ അഫ്സൽ ഉൽ – ഉലമ ബിരുദ (റെഗുലർ/ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) ഏപ്രിൽ 2024, പരീക്ഷാ ഫലം 01 .07 .2024 ന് ഉച്ചയ്ക്ക് 12 മണി മുതൽ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്. മാർക്ക്‌ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കേണ്ടതാണ്. പുന:പരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 11.07.2024 വരെ സ്വീകരിക്കുന്നതാണ്. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്.

ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം 

2024 ഏപ്രിൽ മാസം വിജയകരമായി ബിരുദം പൂർത്തിയാക്കിയ (2021 അഡ്മിഷൻ) അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റിന് 2024 ജൂലൈ 1 മുതൽ അപേക്ഷിക്കാവുന്നതാണ്. ഇംപ്രൂവ്മെന്റ്/ പുനർമൂല്യ നിർണ്ണയ ഫലങ്ങൾ ഫൈനൽ ഗ്രേഡ് കാർഡിൽ ചേർക്കാൻ ബാക്കിയുള്ളവർ സർട്ടിഫിക്കറ്റിന്‌ അപേക്ഷിക്കാൻ പാടില്ല. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി വിദ്യാർത്ഥികൾ അവരുടെ എ ബി സി ഐ ഡി ഉണ്ടാക്കുകയും അവ അപേക്ഷയിലെ നിർദ്ദിഷ്ട കോളത്തിൽ ചേർക്കുകയുംവേണം. സർവകലാശാല വെബ്‌സൈറ്റിലെ സർട്ടിഫിക്കറ്റ്പോർട്ടലിൽ കൊടുത്ത നിർദ്ദേശങ്ങൾ പൂർണമായും വായിച്ചു മനസിലാക്കിയ ശേഷമാണ്  അപേക്ഷ സമർപ്പിക്കേണ്ടത്.

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ ഫിസിക്സ്, കെമിസ്ട്രി പഠനവകുപ്പിൽ നടത്തുന്ന അഞ്ചുവർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ സയൻസ് പ്രോഗ്രാമിൽ ഒഴിവുവന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സയൻസ് വിഷയങ്ങളിൽ 50 ശതമാനത്തിൽ അധികം മാർക്കോടെ പന്ത്രണ്ടാം തരം പാസായ വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം  ജൂലൈ 1 ന് രാവിലെ 10:30 ന് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ വച്ച് നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കണം.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ അഞ്ചുവർഷത്തെ ആന്ത്രോപോളജി ഇന്റഗ്രേറ്റഡ്‌ കോഴ്‌സിന് എസ് സി  വിഭാഗത്തിൽ 2 സീറ്റുകളും, എസ് ടി വിഭാഗത്തിൽ 1 സീറ്റും ഒഴിവുണ്ട്. യോഗ്യതയുള്ളവർ 1-7-2024 ന് രാവിലെ 10 മണിക്ക് വകുപ്പ് തലവൻ മുമ്പാകെ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 9447380663.

ക്ലാസുകൾ ജൂലൈ 1 ന് ആരംഭിക്കും

2024-25 അധ്യയന വർഷത്തിൽ, കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ ക്ലാസുകൾ, പഠനവകുപ്പുകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ ക്ലാസുകൾ എന്നിവ 01/07/2024 തീയതി മുതൽ ആരംഭിക്കുന്നതാണ്.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ ഫൈവ് ഇയർ ഇൻറ്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം ഇൻ ക്ലിനിക്കൽ സൈക്കോളജി പ്രോഗ്രാമിൽ എസ് സി, എസ് ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്‌ത സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 1 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ നേരിട്ട് എത്തണം. ഫോൺ: 0497-2782441

About The Author