കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ബി എഡ് ഉറുദു; ഇപ്പോൾ അപേക്ഷിക്കാം

2024 -25 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പുതുതായി ആരംഭിച്ച ബി എഡ് ഉറുദു പ്രോഗ്രാമിലേക്ക് 04.07.2024  വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിനുള്ള യോഗ്യത സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ക്യാമ്പസിലെ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് എംകോം പ്രോഗ്രാമിൽ ജനറൽ, എസ് സി,  എസ് ടി, മുസ്ലിം, ഒ ബി സി, ഇ ഡബ്ല്യൂ എസ് വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 1, 2 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10 മണിക്ക് പഠനവകുപ്പിൽ എത്തിച്ചേരണം. ഫോൺ: 7510396517

പരീക്ഷാഫലം                      

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം കോം ഡിഗ്രി നാലാം സെമസ്റ്റർ ബി എ/ ബി എ അഫ്സൽ ഉൽ ഉലമ/ ബി ടി ടി എം/ ബി എസ് ഡബ്ല്യൂ ഡിഗ്രി  (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ്/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024, പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം/ ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ 10-07-2024 ന് വൈകുന്നേരം 5 മണിവരെ സ്വീകരിക്കും.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിലെ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്  മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ കംപ്യൂട്ടേഷണൽ സയൻസ്  പ്രോഗ്രാമിൽ എസ് സി/ എസ് ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകൾ (എസ് സി -4, എസ് ടി -1)ഒഴിവുണ്ട്. യോഗ്യതയുള്ള വിദ്യാർത്ഥികൾ 01 -07 -2024 (തിങ്കളാഴ്ച) രാവിലെ 11.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി  മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിൽ എത്തിച്ചേരണം.

ഓപ്ഷനുകൾ മാറ്റുന്നതിന് അവസരം 

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ 2024 -25 അധ്യയന വർഷത്തിലെ  ബിരുദ പ്രവേശനത്തിനായി നൽകിയ അപേക്ഷയിലെ ഓപ്ഷനുകൾ മാറ്റുന്നതിന്  01.07.2024 മുതൽ 05.07.2024 വരെ അവസരമുണ്ട്. അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് 200/-രൂപ കറക്ഷൻ ഫീ ഇനത്തിൽ ഒടുക്കിയതിനു ശേഷം ഓപ്ഷൻസ്  അപേക്ഷകർക്ക് തന്നെ മാറ്റാവുന്നതാണ്.  കോളേജിൽ  പ്രവേശനം നേടിയവർക്ക്    പ്രസ്തുത അവസരത്തിൽ ഓപ്ഷനുകൾ മാറ്റുവാൻ സാധിക്കുന്നതല്ല. പ്രസ്തുത അപേക്ഷകർക്ക് സ്പോട്ട് അഡ്മിഷന് പങ്കെടുക്കുന്നതിന് വേണ്ടി ഓപ്ഷനുകൾ മാറ്റുവാൻ അവസരം നൽകുന്നതാണ്.

ബിരുദ പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ ബിരുദ പ്രവേശനത്തിനായി ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് 05.07.2024  വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അധ്യാപക നിയമനം

കണ്ണൂർ സർവകലാശാലയുടെ ധർമ്മശാല ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെൻ്ററിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയത്തിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിനായുള്ള ഇൻറർവ്യൂ ജൂലൈ 5 രാവിലെ 10:30 ന് പഠനവകുപ്പിൽ വച്ച് നടത്തുന്നതാണ്. എം പി എഡ്, നെറ്റ്, പി എച്ച് ഡി എന്നിവയാണ് യോഗ്യത. നെറ്റ്, പി എച്ച് ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ എം പി എഡ് പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9947988890 എന്ന നമ്പറിൽ ബന്ധപ്പെടുക.

സെലക്ഷൻ മെമ്മോ

2024-25 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസസിലെ എം പി ഇ എസ് പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള സെലക്ഷൻ മെമ്മോ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സെലക്ഷൻ മെമ്മോയിൽ പറയുന്ന രേഖകളുമായി പഠന വകുപ്പിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്.

About The Author