കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം; റാങ്ക് ലിസ്റ്റ്

2024-25 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളുടെ (ഇന്റഗ്രേറ്റഡ് എം പി ഇ എസ് ഒഴികെയുള്ള) പ്രവേശനത്തിനുള്ള ഫൈനൽ റാങ്ക് ലിസ്റ്റ്  കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രവേശന പരീക്ഷ; ഹാൾ ടിക്കറ്റ്

2024-25 അധ്യയന വർഷത്തിൽ സർവകലാശാല പഠന വകുപ്പുകളിലെ/ സെന്ററുകളിലെ വിവിധ യു ജി/ പി ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 22/06/2024, 23/06/2024, 24/06/2024 തീയതികളിൽ നടക്കുന്ന എൻട്രൻസ് പരീക്ഷയുടെ ടൈം ടേബിൾ കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

കോളേജ് മാറ്റം, പുന:പ്രവേശനം

സർവകലാശാലയോട് അഫീലിയേറ്റ് ചെയ്ത ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ 2024-25 അക്കാദമിക വർഷത്തെ ബിരുദ/ ബിരുദാനന്തര പ്രോഗ്രാമുകളുടെ മൂന്നാം സെമെസ്റ്ററിലേക്ക് കോളേജ് മാറ്റം, പുന:പ്രവേശനം, കോളേജ് മാറ്റത്തോട് കൂടിയുള്ള പുന:പ്രവേശനം എന്നിവയും എം സി എ, എം ബി എ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാം എന്നിവയുടെ മൂന്നാം സെമെസ്റ്ററിലേക്ക് പുന:പ്രവേശനവും ബി എഡ് കോളേജുകളിലും സെന്ററുകളിലും ബി എഡ് പ്രോഗ്രാമിന്റെയും പഠന വകുപ്പുകളിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം കോം പ്രോഗ്രാമിന്റെയും  മൂന്നാം സെമസ്റ്ററിലേക്ക്  പുന:പ്രവേശനവും അനുവദിക്കുന്നതിനായി വിദ്യാർത്ഥികൾ 2024 ജൂൺ 28 വരെ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ടതാണ്. യഥാസമയം അപേക്ഷ സമർപ്പിക്കാത്ത ബിരുദ വിദ്യാർത്ഥികൾക്ക് 550 രൂപ ലേറ്റ് ഫീ ഉൾപ്പെടെ 2024 ജൂലായ് 11 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പിന്നീട് ലഭിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും.

അസിസ്റ്റന്റ് എഞ്ചിനീയർ

കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് നിയമനത്തിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 26.06.2024 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾ ടിക്കറ്റ്

രണ്ട്, എട്ട് സെമസ്റ്റർ എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഏപ്രിൽ 2024) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു

2024 ജൂൺ 18 നു വിവിധ കോളേജുകളിൽ നടക്കേണ്ടിയിരുന്ന നാലാം സെമസ്റ്റർ എം എസ്  സി ഫിസിക്സ് (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ ജൂൺ19 ലേക്കും, 2024 ജൂൺ 19 നു നടക്കേണ്ടിയിരുന്ന നാലാം സെമസ്റ്റർ എം എസ് സി ഫിസിക്സ് (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ ജൂൺ 20 ലേക്കും മാറ്റിവച്ചു.

ബിരുദ പ്രവേശനം; അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം

2024 -25  അധ്യയന വർഷത്തിൽ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിനായി (ബി എ അഫ്സൽ ഉൽ ഉലമ ഒഴികെ) സമർപ്പിച്ച അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും ഇതുവരെ അപേക്ഷിക്കാത്തവർക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിനും 05.07.2024 വരെ അവസരമുണ്ട്.

അലോട്മെന്റിൽ നിന്നും പുറത്തായവർക്ക്  അവസരം 

വിവിധ കാരണങ്ങളാൽ ബിരുദ  പ്രവേശനത്തിനുള്ള അലോട്മെന്റിൽ നിന്നും പുറത്തായവർ മൂന്നാമത്തെ അലോട്മെന്റിൽ ഉൾപെടുന്നതിനായി അപേക്ഷകർ പ്രൊഫൈൽ ലോഗിൻ ചെയ്തത് കറക്ഷൻ/ റീകൺസിഡറേഷൻ ഫീ ഇനത്തിൽ 200/- രൂപ   ഒടുക്കിയതിന് ശേഷം 05.07.2024 ന് മുമ്പായി ugsws@kannuruniv.ac.in എന്ന ഐഡിയിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്.

കോളേജിൽ പ്രവേശനം നേടാത്തവർക്ക്  ഓപ്ഷനുകൾ  മാറ്റുന്നതിന് അവസരം 

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ 2024 -25 അധ്യയന വർഷത്തിലെ ബിരുദ പ്രവേശനത്തിനായി നൽകിയ അപേക്ഷയിലെ ഓപ്ഷനുകൾ മാറ്റുന്നതിന്  01.07.2024 മുതൽ 05.07.2024 വരെ അവസരമുണ്ട്. കോളേജിൽ പ്രവേശനം നേടിയവർക്ക് പ്രസ്തുത അവസരത്തിൽ ഓപ്ഷനുകൾ മാറ്റുവാൻ സാധിക്കുന്നതല്ല. പ്രസ്തുത അപേക്ഷകർക്ക് സ്പോട്ട് അഡ്മിഷന് പങ്കെടുക്കുന്നതിന് വേണ്ടി ഓപ്ഷനുകൾ മാറ്റുവാൻ അവസരം നൽകുന്നതാണ്.

About The Author