കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

യു ജി ഒന്നാം അലോട്ട്മെൻറ്

2024-25 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത്  തങ്ങളുടെ അലോട്ട്മെൻറ് പരിശോധിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷ

  • നാലാം സെമസ്റ്റർ (റഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്) ഏപ്രിൽ 2024 ൻറെ ബി എസ് സി ലൈഫ് സയൻസ് (സുവോളജി) & കമ്പ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൻറെ കമ്പ്യൂട്ടേഷണൽ ബയോളജി പ്രായോഗിക പരീക്ഷ 2024 ജൂൺ 10 ന് രാജപുരം സെൻറ് പയസ് ടെൻത്ത് കോളേജിൽ വച്ച് നടത്തുന്നതാണ്.

  • നാലാം സെമസ്റ്റർ ബി എസ് സി കെമിസ്ട്രി/ ഫിസിക്സ്/ കമ്പ്യൂട്ടർ സയൻസ്/ ജിയോളജി ഡിഗ്രി ഏപ്രിൽ 2024, പ്രായോഗിക പരീക്ഷകൾ, 2024 ജൂൺ 7 മുതൽ ജൂൺ 21 വരെഅതാതു കോളേജുകളിൽ നടക്കും. വിഷയം തിരിച്ചുള്ള വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

About The Author