കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ജോയിന്റ് പി ജി; തീയതി നീട്ടി

കണ്ണൂർ സർവകലാശാലയും എം ജി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 15-06-2024 വരെ നീട്ടി. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 9847421467

ടൈംടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം സി എ (റെഗുലർ/ സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്) മെയ് 2024 പരീക്ഷകൾ 26.06.2024 ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ എം.എ അറബിക്ക് ഡിഗ്രി (ഏപ്രിൽ 2024 ) പ്രായോഗിക പരീക്ഷകൾ, പ്രൊജക്റ്റ്, വൈവ-വോസി എന്നിവ 2024 ജൂൺ 10, 11 തീയതികളിലായി അതാത് കോളേജിൽവച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

‘മരുതം’ പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം

കണ്ണൂർ സർവകലാശാല പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘മരുതം’ പദ്ധതി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് സ്ഥിതി ചെയ്യുന്ന പാറപ്രാദേശത്ത്‌ വൃക്ഷങ്ങൾ കുറവായതിനാൽ ആഴത്തിൽ കുഴികൾ എടുത്ത് മണ്ണ് നിറച്ച് വൃക്ഷതൈകൾ നട്ടു പരിപാലിക്കാനുള്ള പ്രത്യേക പദ്ധതിയാണ് ‘മരുതം’. ദീർഘകാല പരിപാലനം ഉറപ്പ് വരുത്താൻ ഒരു വോളന്റിയർ ഒരു മരം ദത്തെടുത്തുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. പ്രിയാ വർഗീസ്, കാമ്പസ് ഡയറക്ടർ ഡോ. സി സി മണികണ്ഠൻ, വകുപ്പ് മേധാവികളായ ഡോ. വി റീജ, ഡോ. പ്രീതി, എൻ എസ് എസ് പ്രസിഡന്റ് കുമാരി ദേവനന്ദ, സെക്രട്ടറി യദുപ്രിയ എന്നിവർ സംസാരിച്ചു.

About The Author

You may have missed