കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ 

സർവകലാശാലാ സെനറ്റ്

കണ്ണൂർ സർവകലാശാല സെനറ്റിലേക്ക്  ജനറൽ കൗൺസിൽ ഓഫ് യൂണിവേഴ്സിറ്റി യൂണിയൻ അംഗങ്ങൾ തെരഞ്ഞെടുത്ത 10 വിദ്യാർത്ഥി പ്രതിനിധികളെയും ചാൻസലർ നാമനിർദേശം ചെയ്ത അംഗങ്ങളെയും സെനറ്റിൽ ഉൾപ്പെടുത്തിക്കൊണ്ട് സർവകലാശാല വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാവിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലും സെന്ററുകളിലും 05.07.2024 ന് ആരംഭിക്കുന്ന  നാലാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി)  ഏപ്രിൽ 2024 പരീക്ഷകൾക്ക് 12.06.2024 മുതൽ 18.06.2024 വരെ പിഴയില്ലാതെയും 20.06.2024 വരെ പിഴയോടുകൂടിയും അപേക്ഷിക്കാവുന്നതാണ്‌. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾ ടിക്കറ്റ്

26.06.2024 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം സി എ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/   മേഴ്‌സി ചാൻസ്) മെയ് 2024 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം 

05.07.2024 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ ബി എഡ്  (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2024 പരീക്ഷകൾക്ക് 13.06.2024 മുതൽ 18.06.2024 വരെ പിഴയില്ലാതെയും 20.06.2024 വരെ പിഴയോട് കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനംസർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ തീയതി പുതുക്കി  നിശ്ചയിച്ചു 

അഫിലിയേറ്റഡ്  കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം ബി എ (റെഗുലർ/ സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024  പരീക്ഷകൾ 11.07.2024 നു ആരംഭിക്കുന്ന വിധം പുന:ക്രമീകരിച്ചു. ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

പരീക്ഷാഫലം 

ഒന്നും രണ്ടും വർഷ അഫ്സൽ ഉൽ ഉൽമ പ്രിലിമിനറി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – ഏപ്രിൽ 2024) പരീക്ഷാഫലം 12.06.2024 ന്  ഉച്ച കഴിഞ്ഞു സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാവുന്നതാണ്. പുന:പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ  24-06-2024 വരെ സ്വീകരിക്കുന്നതാണ്. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കും.

പ്രായോഗിക പരീക്ഷകൾ

  • നാലാം സെമസ്റ്റർ എം എസ് സി കെമിസ്ട്രി/ എം എസ് സി കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി സ്പെഷ്യലൈസേഷൻ (ഏപ്രിൽ 2024)  പ്രായോഗിക/ പ്രോജക്ട്/ വൈവ പരീക്ഷകൾ 2024 ജൂൺ 19, 20, 21, 24, 25, 26 എന്നീ തീയതികളിലായി അതാതു കോളേജുകളിൽ വച്ച് നടത്തുന്നതാണ്.

  • നാലാം സെമസ്റ്റർ എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് & മെഷീന്‍ ലേണിങ് (റഗുലർ/സപ്ലിമെന്‍ററി),ഏപ്രില്‍ 2024   പ്രായോഗിക പരീക്ഷ 2024  ജൂൺ 14, 18 എന്നീ തീയതികളിലായി കാഞ്ഞങ്ങാട്  നെഹ്റു ആ൪ട്സ് ആന്‍റ് സയന്‍സ് കോളേജിൽ വച്ച്നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാല ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലെ മലയാള വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവുണ്ട്. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 20ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ക്യാമ്പസിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ: 8606050283, 9605307885

About The Author