ചക്കരക്കൽ മാച്ചേരിയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

ചക്കരക്കൽ മാച്ചേരിയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കുളത്തിലാണ് മുങ്ങിമരിച്ചത്.

ആദിൽ ബിൻ മുഹമ്മദ് (13) മുഹമദ് മിസ് ബൽ അമിൻ (10) എന്നിവരാണ് മരണപ്പെട്ടത്. കുളത്തിൽ നീന്തുന്നതിനിടയിൽ മുങ്ങി താഴുകയായിരുന്നു. സമീപത്ത് കൂടിപോവുകയായിരുന്ന കുട്ടിയാണ് ഇവരെ കണ്ടെത്. ഉടനെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

About The Author