മേയറുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം തദ്ദേശ സ്വയംഭരണ വകപ്പ് മന്ത്രിയെ കണ്ടു.

കണ്ണൂർ കോർപ്പറേഷൻ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ നേരിൽ അവതരിപ്പിക്കുന്നതിന് കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിലിൻ്റെ നേതൃത്വത്തിൽ സർവക്ഷി സംഘം തദേശസ്വയംഭരണ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി.

കോർപ്പറേഷനിൽ നിലവിൽ നടന്ന് വരുന്ന പദ്ധതിയായ മൾട്ടി ലെവൽ കാർ പാർക്കിംഗ് പണി പൂർത്തികരിക്കുന്നതിനുള്ള സാങ്കേതികത്വം നീക്കുക,, 2024-25 വർഷത്തെ പദ്ധതി വിഹിതം അനുവദിക്കുക, കോർപ്പറേഷൻ എഞ്ചിനിയറിംഗ് വിഭാഗത്തിലുള്ള ഒഴിവുകൾ നികത്തുക, ഒരു എക്സികുട്ടിവ് എഞ്ചിനിയറുടെ തസ്തിക ഒഴി വാക്കിയത് പുന പരിശോധിക്കുക , കെ. സ്മാർട്ട് സംബന്ധിച്ച വിവിധ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങി കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് നിവേദനം നൽകിയത്. കണ്ണൂർ മണ്ഡലം എം എൽ എ യും ബഹു രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയും കൂടെ ഉണ്ടായിരുന്നു.മേയർക്കൊപ്പം ഡെപ്യൂട്ടി മേയർ അഡ്വ ഇന്ദിര, മുൻ മേയർ ടി.ഒ മോഹനൻ , കെ.പി. അബ്ദുൽ റസാഖ്, ഷഹീദ എസ്. എന്നിവർ ഉണ്ടായിരുന്നു.

About The Author