പ്രകൃതി ദുരന്ത മുന്നറിയിപ്പ്: സൈറണുകളുടെ  പരീക്ഷണം നാളെ നടക്കും

പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച   മുന്നറിയിപ്പ്  സംവിധാനമായ കവച ത്തിന്റെ ഭാഗമായി കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം വരും ദിവസങ്ങളില്‍ നടക്കും.
85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ചൊവ്വാഴ്ച വിവിധ സമയങ്ങളിലായി നടക്കുമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ആറ് സ്ഥലങ്ങളിലാണ്  പൊതു ജനങ്ങള്‍ക്കായി സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കണ്ണൂര്‍ ഗവ. സിറ്റി എച്ച് എസ് എസ്, തിരുവങ്ങാട്  ഗവ: എച്ച് എസ് എസ്, ആറളം ഫാം എച്ച് എസ് എസ്, പെരിങ്ങോം എച്ച് എസ് എസ്, സൈക്ലോണ്‍ ഷെല്‍റ്റര്‍, കതിരൂര്‍, ബോയ്‌സ് പ്രീമെട്രിക് ഹോസ്റ്റല്‍ നടുവില്‍ എന്നിവടങ്ങളിലാണ്  ജില്ലയില്‍ ഈ സംവിധാനം  ഉള്ളത്. സ്‌കൂള്‍ കേന്ദ്രങ്ങളിലെ സൈറണുകളുടെ പരീക്ഷണം വൈകിട്ട് നാല് മണിക്ക് ശേഷമായിരിക്കും.

കാലവര്‍ഷം: ജില്ലയില്‍ ഒരു വീട് പൂര്‍ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നു
ജൂണ്‍ ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ പതിനൊന്ന് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. തളിപ്പറമ്പ് താലൂക്കിലാണ് ഒരു വീട് പൂര്‍ണമായും തകര്‍ന്നത്.  ഇവിടെ ഒരു വീട് ഭാഗികമായും തകര്‍ന്നു. പയ്യന്നൂര്‍ താലൂക്കില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു.  ഇരിട്ടി ,  തലശ്ശേരി താലൂക്കുകളില്‍  രണ്ടു വീടുകള്‍ വീതവും കണ്ണൂര്‍ താലൂക്കില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തു.

About The Author