ഉന്നത വിജയികൾക്ക് അനുമോദനമായി വിജയതിലകം 24

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ  അഭൂതപൂർവ്വമായ മുന്നേറ്റവും സമഗ്ര വികാസവും ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് ഒന്നം സ്ഥാനത്ത് എത്താൻ സംസ്ഥാനത്തെ പ്രാപ്തമാക്കിയെന്ന് പുരാവസ്തു  മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ സംഘടിപ്പിച്ച വിജയതിലകം 24  സാധു കല്യാണ മണ്ഡപത്തിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതു തലമുറ സമർപ്പണ ബോധത്തോടെയും അച്ചടക്കത്തോടെയും പരിശ്രമിച്ചാൽ ജീവിതത്തിൽ ഉന്നത വിജയങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിൽ നിന്നും എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും അനുമോദിക്കാനാണ്  വിജയതിലകം 24 സംഘടിപ്പിച്ചത്.

വേദയിൽ മന്ത്രി വിജയതിലകം സപ്ലിമെൻ്റിൻ്റെ പ്രകാശനം കെ വി സുമേഷ് എം എൽ എക്ക് നൽകി നിർവഹിച്ചു.

ഡോ.വി ശിവദാസന്‍ എം പി അധ്യക്ഷത വഹിച്ചു .   കെ വി സുമേഷ് എം എല്‍ എ,   രജിസ്ട്രേഷൻ ഐ ജി ശ്രീധന്യ, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അനീഷ ,  എൻ ടി സുധീന്ദ്രൻ മാസ്റ്റർ, അഡ്വ പി കെ അൻവർ, കെ പി സുധാകരൻ, വെള്ളോറ രാജൻ, രാഹുൽ കായക്കൽ, സി സമീർ, എം ഉണ്ണികൃഷ്ണൻ, പിസി അശോകൻ, കെ പി പ്രശാന്തൻ, രാജേഷ് മന്ദമ്പേത്ത്, അസ്ലാം പിലാക്കൻ, പ്രസന്നകുമാരി എന്നിവർ പങ്കെടുത്തു.

About The Author