കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ പരിസ്ഥിതി ദിനം ആഘോഷിച്ചു 

ലോക പരിസ്ഥിതിദിനത്തിൽ കണ്ണൂർ കോർപ്പറേഷൻ ബയോഡൈവേഴ്സിറ്റി മാനേജ്മെൻ്റ് കമ്മിറ്റി (BMC)യുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി സെമിനാർ മേയർ മുസ്ലിഹ് മoത്തിൽ കൗൺസിൽ ഹാളിൽ ഉദ്ഘാടനം ചെയ്തു .

“ഒരുമിക്കാം അരുവിക്കായ്” എന്ന വിഷയം ബി.എം.സി. മെമ്പർ പി.പി. കൃഷ്ണൻ അവതരിപ്പിച്ചു.
ഡെപൂട്ടി മേയർ അഡ്വ: പി. ഇന്ദിര അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ന്മാരായ .. സുരേഷ് ബാബു എളയാവൂർ, എം.പി. രാജേഷ്, വി.കെ. ശ്രീലത, സെക്രട്ടരി അജേഷ് . ടി ജി , BMC മെമ്പർമാരായ സി.ടി. ഗിരിജ,കെ.സി. സുരേഷ് ബാബു, പ്ലാനിംഗ് സുപ്രണ്ട് സന്തോഷ് തൊപ്പിയൻഎന്നിവർ പ്രസംഗിച്ചു.

About The Author

You may have missed