കണ്ണൂർ ആലക്കോട് വാഹനാപകടം: യുവതി മരിച്ചു; അഞ്ച് പേർക്ക് പരുക്ക്‌

കണ്ണൂർ ആലക്കോട് ഉദയഗിരി കാർത്തികപുരത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ യുവതി മരിച്ചു. അസ്ലല (21) ആണ് മരിച്ചത് കാറോടിച്ചിരുന്ന അസ്ലലയുടെ ഭർത്താവ് ബാഷിർ ഉൾപ്പടെ അഞ്ച് പേർക്ക് പരുക്കേറ്റു. ഇന്ന് (18/ 06/ 24 ) ഉച്ചക്ക് മൂന്ന് മണിയോടെ ആയിരുന്നു. ചീക്കാട് നിന്നും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസും എതിരെ വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.കുട്ടി ഉൾപ്പടെ ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവട്ടൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

About The Author