ഹൈറിച്ച് തട്ടിപ്പ് കേസ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയ തൃശൂര്‍ ജില്ലാ കളക്ടറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

ഹൈറിച്ച് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയ തൃശൂര്‍ ജില്ലാ കളക്ടറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങള്‍ക്ക് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. ജപ്തി നടപടി പൂര്‍ത്തിയാക്കി 60 ദിവസത്തിനുള്ളില്‍ അംഗീകാരം നേടണമെന്നാണ് നിയമം.

ഇതിന് ശേഷം 70 ദിവസം കൂടി കഴിഞ്ഞതിന് ശേഷമാണ് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അംഗീകാരം തേടിയത്. ഇത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. പുതിയ ജപ്തി നടപടി ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് വിലക്കില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

About The Author