തലശ്ശേരിക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻപ്രതീക്ഷനൽകി സർക്കാർ ഇടപെടൽ

തലശ്ശേരിക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻപ്രതീക്ഷകൾ നൽകി സ്പീക്കർ എ എൻ ഷംസീറിന്റെ ഇടപെടൽ ഫലപ്രദമാകുന്നു .തലശ്ശേരിയിലെ കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. ആര്‍ട്സ് കോളേജില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു സ്‌പീക്കർ ചേമ്പറിൽ വിളിച്ചു ചേർത്ത ചർച്ചയിലാണ് പുതിയ കോഴ്സുകൾ തുടങ്ങുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കുന്നുവെന്നു ഉന്നത വിദ്ധ്യാഭ്യാസമന്ത്രി ആർ.ബിന്ദു ഉറപ്പു നൽകിയത് .

ചര്‍ച്ചയില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഷാനവാസ്, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്. കുമാര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീമതി ഇഷിത റോയ് IAS, ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന്‍ കോഹിനൂര്‍, കോളേജ് പ്രിന്‍സിപ്പാല്‍ ഡോ. ഹെന്ന, ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ. ചന്ദ്രന്‍, കോളേജ് പി.ടി.എ. വൈസ് പ്രസിഡന്റ് വൈ.എം. അനില്‍കുമാര്‍, സെക്രട്ടറി പ്രേമന്‍ എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

ജനകീയ കൂട്ടായ്മയില്‍ പണം സ്വരൂപിച്ചു വാങ്ങിയ സ്ഥലത്ത്, കിഫ്ബിയുടെ പങ്കാളിത്തത്തോടെ ഹോസ്റ്റല്‍ ബ്ലോക്ക്, കാന്റീന്‍ ബ്ലോക്ക് എന്നിവയുടെ കെട്ടിട നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. ആര്‍ട്സ് കോളേജില്‍ പുതിയ കോഴ്സുകള്‍കൂടി ആരംഭിക്കുന്നതോടെ ഉന്നത വിദ്യാഭ്യാസരംഗത്ത് മികച്ച നിലവാരം പുലര്‍ത്താന്‍ തലശ്ശേരിക്ക് സാധ്യമാകുന്നതാണ്.

About The Author

You may have missed