കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; പിടികൂടിയത് 60 ലക്ഷം രൂപയുടെ സ്വർണം

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 60 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. വ്യാഴാഴ്ച ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി അബ്ദുൾ സലീമിൽനിന്നാണ് 817 ഗ്രാം സ്വർണം പിടിച്ചത്.

ഡി.ആർ.ഐ. കണ്ണൂർ യൂണിറ്റിന് ലഭിച്ച വിവരത്തെത്തുടർന്ന് ഡി.ആർ.ഐ.യും കസ്റ്റംസും സംയുക്തമായാണ് പരിശോധന നടത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഷൂസിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

About The Author