അതിരപ്പിള്ളിയില്‍ കിണറ്റില്‍ വീണ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി
തൃശൂര്‍ അതിരപ്പിള്ളിയില്‍ കിണറ്റില്‍ വീണ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. അതിരപ്പിള്ളി കണ്ണംകുഴി പാലത്തിന് സമീപം പിടക്കേരി വീട്ടില്‍ ഷിബുവിന്റെ പറമ്പിലെ കിണറ്റിലാണ് രണ്ടു വയസ്സോളം പ്രായമുള്ള പുലി വീണത്.
പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. കിണറ്റില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പുലി അകപ്പെട്ടതായി വീട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് കണ്ണംകുഴി വനംവകുപ്പ് ഓഫീസില്‍ വിവരം അറിയിച്ചു. ചാലക്കുടി അനിമല്‍ റെസ്ക്യു ടീം സ്ഥലത്തെത്തി കിണറ്റിലേക്ക് ഇറക്കിക്കൊടുത്ത ഏണിയില്‍ കയറിയാണ് പുലി രക്ഷപ്പെട്ടത്.