സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ മുഴങ്ങും

സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ മുഴങ്ങും. ഇന്ന് 11 മണി മുതലാണ് പരീക്ഷണാർത്ഥം സൈറണുകൾ മുഴക്കുന്നത്. 85 സ്ഥലങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്. ‘കവചം’ എന്ന പേരിലാണ് സൈറണുകൾ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിരിക്കുന്നത്.

19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതൽ 2.50 വരെയുള്ള സമയങ്ങളിലും ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും ആയിരിക്കും നടക്കുന്നത്. പരീക്ഷണമായതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അതോറിറ്റി അറിയിച്ചു.

About The Author