സിപിഐഎമ്മിന്റെ സിഎഎ, പലസ്തീൻ സമരങ്ങൾ‌ക്ക് അവലോകന യോ​ഗത്തിൽ വിമർശനം

സിപിഐഎം നടത്തിയ സിഎഎ വിരുദ്ധ, പലസ്റ്റീൻ സമരങ്ങൾക്ക് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ വിമർശനം. എറണാകുളത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടത്തിയ അവലോകന യോഗത്തിലാണ് പാർട്ടി അംഗങ്ങൾ വിമർശനം ഉന്നയിച്ചത്. സിപിഎം മുസ്ലിം പ്രീണനം നടത്തുന്നവെന്ന ബിജെപി പ്രചരണം പ്രതിരോധിക്കുന്നതിലും പാർട്ടിക്ക് വീഴ്ച സംഭവിച്ചെന്ന് പ്രാദേശിക നേതാക്കൾ കുറ്റപ്പെടുത്തി. വടക്കൻ കേരളത്തിൽ പോലും ഇടതുപക്ഷം നടത്തിയ സിഎഎ, പലസ്റ്റീൻ വിരുദ്ധ സമരങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സമരങ്ങൾക്കെതിരെ എറണാകുളത്തെ പാർട്ടി സഖാക്കൾ രംഗത്തെത്തിയത്.

മുസ്ലിം പ്രീണനം നടക്കുന്നതായി ഭൂരിപക്ഷ സമുദായത്തിൽ തെറ്റിദ്ധാരണ ഉണ്ടായി. ക്രൈസ്തവ സഭകളും സാമാനമായ നിലപാട് എടുത്തു. ഈഴവവോട്ടുകളിൽ അടക്കം വിള്ളൽ ഉണ്ടാക്കാൻ സിഎഎ, പലസ്റ്റീൻ വിരുദ്ധ സമരങ്ങൾ വഴിയൊരുക്കി എന്നായിരുന്നു കീഴ്ഘടകത്തിലെ വിമർശനം. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ അവലോകന യോഗത്തിലാണ് വിമർശനം ഉയർന്നത്. യോഗത്തിൽ പങ്കെടുത്തസിപിഎമ്മിന്റെ ജില്ലാ നേതാക്കൾ വിമർശനങ്ങൾ തള്ളി.സിഎഎ, പലസ്റ്റീൻ വിരുദ്ധ സമരങ്ങൾ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി അതിനു ബന്ധമില്ലെന്നും നേതാക്കൾ വിശദീകരിച്ചു.

About The Author