എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കണ്ണപുരം തൃക്കോത്ത് ഇഎംഎസ് സ്മാരക വായനശാലയും ഷൈൻസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇഎംഎസ് സ്മാരക വായനശാലയിൽ നടന്ന പരിപാടിയിൽ കണ്ണപുരം ഗ്രാമപഞ്ചായത്ത് മെമ്പർ കെ രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രതി അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഉന്നത വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി.

മുതിർന്ന അധ്യാപകൻ ആർ ഗോപാലൻ മാസ്റ്റർ മുഖ്യാതിഥിയായി. ചടങ്ങിൽ ജയൻ മാസ്റ്റർ സ്വാഗതവും പി അജിത്ത് നന്ദിയും പറഞ്ഞു.

About The Author