മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ തള്ളി

മദ്യ നയ അഴിമതി കേസിലെ അരവിന്ദ് കേജ്‌രിവാളിന്റെ ഇടക്കാല ജാമ്യ ഹർജി വിചാരണകോടതി തള്ളി.ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ നൽകിയത് . 7 ദിവസം ജാമ്യം തേടിയായിരുന്നു ഹർജി.

കെജ്‌രിവാളിന്റെ ആരോഗ്യ പരിശോധനകൾക്കായി നേരത്തെ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞു.

അതേസമയം മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു . കേസിൽ ജൂലൈ മൂന്നിനകം അന്തിമ കുറ്റപത്രം സമർപ്പിക്കാൻ ഇ.ഡിയോടും സി.ബി.ഐയോടും കോടതി നിർദേശിച്ചു. ഇതിനുശേഷം മാത്രമേ ജാമ്യ ഹർജി പരി​ഗണിക്കുകയുള്ളൂ. 15 മാസമായി സിസോദിയ കസ്റ്റഡിയിലാണെന്നും കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ലെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും ജാമ്യം ഇപ്പോൾ പരി​ഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

About The Author

You may have missed