മുണ്ടേരിയിലെ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട്തട്ടിക്കൊണ്ടുപോയ മുഴുവൻ പ്രതികളും പിടിയിൽ

ചക്കരക്കൽ പോലീസിന് ഒരു പൊൻതൂവൽ കൂടി. ഇന്നലെ മുണ്ടേരി കൈപ്പക്കയിൽ മൊട്ടയിൽ വെച്ച് സ്കൂട്ടർ യാത്രികനായചെക്കിക്കുളം കുണ്ടലക്കണ്ടി സ്വദേശി സുറൂറിനെ ബലേനോ കാറിൽ എത്തി സ്കൂട്ടർ ഇടിച്ചിട്ട്തട്ടിക്കൊണ്ടുപോയ മുഴുവൻ പ്രതികളെയും മണിക്കുറുകൾക്കുള്ളിൽ ചക്കരക്കൽ പ്രിൻസിപ്പൽ എസ്.ഐ. എം സി പവനൻ്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്കാസർകോട് പാണത്തൂർ സ്വദേശികളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് മനസ്സിലാക്കായ പോലീസ്, നൂതന സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാണ് പ്രതികളെ പിന്തുടർന്ന് പിടികൂടി അറസ്റ്റ് ചെയ്ത് കാറും കസ്റ്റഡിയിൽ എടുത്തത്.


ഇതിനിടയിൽ പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി പ്രതികൾ സുറൂറിനെ വഴിയിൽ ഇറക്കി കണ്ണൂർ ഭാഗത്തേക്കുള്ള ബസ്സിൽ കയറ്റി വിട്ടിരുന്നു. പാണത്തൂർ സ്വദേശികളായ എസ്.കെ.റിയാസ്, ജോബിഷ് ,എസ്.കെ. ഷമാസ്, എസ്.കെ.അമർ , ഉനീസ് അൻസാരി
തുടങ്ങി അഞ്ച് പേരാണ് അറസ്റ്റിലായത്.

സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാറിൻ്റെയും, ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ
ബിനു തോമസ്സിൻ്റെയും നിർദേശപ്രകാരമാണ് അന്വേഷണം നടത്തിയിരുന്നത്.
ചോദ്യം ചെയ്യലിനും വൈദ്യപരിശോധനക്കും ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

About The Author

You may have missed