പഴയങ്ങാടിയിലെ ആസിഡ്‌ ചോർച്ച: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 10 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ടാങ്കർ ലോറിയിൽ നിന്നുംആസിഡ് ചോർന്നതിനെ തുടർന്ന് പഴയങ്ങാടി ക്രസന്റ് നഴ്സിംഗ് കോളേജിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇന്ന് രാവിലെയാണ് സംഭവം. ഇതേ തുടർന്ന് ഒരു കിലോമീറ്റര്‍ചുറ്റളവിലെ വീടുകളില്‍ നിന്ന് ആളുകളെ അധികൃതർമാറ്റിയിട്ടുണ്ട് എട്ടു വിദ്യാര്‍ത്ഥികളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു. പേരെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരമാണ് ടാങ്കര്‍ ലോറിയില്‍ നിന്ന് ഹൈഡ്രോക്ലോറിക് ആസിഡ് ചോര്‍ന്നത്.കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി പിലാത്തറ – പാപ്പിനിശേരി കെ .എസ്. ടി. പി റോഡിൽ പഴയങ്ങാടി രാമപുരം ഭാഗത്തു എത്തിയപ്പോഴാണ് ആസിഡ് ചോർച്ച ഉണ്ടായത്.

 

ടാങ്കര്‍ ലോറി സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് ഹൈഡ്രോ ക്ലോറിക്ക് ആസിഡ് ഒഴുക്കി കളയുകയായിരുന്നു.ഇന്ന് രാവിലെ മറ്റൊരു ടാങ്കര്‍ ലോറി എത്തിച്ച് അതിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാ സ്വാസ്ഥ്യം അനുഭവപ്പെട്ടത്.ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികളെ നാട്ടുകാരുടെ സഹായത്തോടെ സ്കൂൾ അധികൃതർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിദ്യാർത്ഥികളായഅഫ്സാന (20), ഫാത്തിമത്ത് സഫ്ന(21) എന്നീ വിദ്യാർത്ഥികളെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സാന്ദ്ര (20),അമീഷ(19), റുമൈന (21), ജ്യോതിലക്ഷ്മി (22), അപർണ(21), ഹിബ (21),രേണുക(21).അർജുൻ(21) എന്നീ
വിദ്യാർത്ഥികളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.വിദ്യാർത്ഥികളുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്നും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു.

About The Author