കോഴിക്കോട് ഓടുന്ന കാറിന് തീ പിടിച്ചു ഡ്രൈവർ വെന്തു മരിച്ചു

കോഴിക്കോട് കോന്നാട് ബീച്ച്‌ റോഡില്‍ ഓടുന്ന കാറിന് തീപിടിച്ച്‌ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായതായി നാട്ടുകാര്‍ പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

About The Author