കൊച്ചി സീ -പോർട്ട് എയർപോർട്ട് റോഡിൽ പോത്തിനെ ഇടിച്ച് ചെറുകുന്ന് സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി സീ -പോർട്ട് എയർപോർട്ട് റോഡിൽ പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കണ്ണപുരം ചെറുകുന്ന് കയറ്റിൽ സ്വദേശി അജയ് രമേശാണ്(22) മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ചെറുകുന്ന് കയറ്റിലിലെ രമേശൻ – മഹിജ ദമ്പതികളുടെ മകനാണ് .സഹോദരി അഭിന .സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കവിണിശ്ശേരി സമുദായ ശ്‌മശാനത്തിൽ .

About The Author