കണ്ണൂർ അഞ്ചാംപീടികയിലെ കവർച്ച: പ്രതികളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു

വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ തക്കം നോക്കി പൂട്ടിയിട്ട വീട് കുത്തിതുറന്ന് പത്ത് പവൻ്റെ ആഭരണങ്ങളും 15,000 രൂപയും കവർന്ന കേസിൽ പ്രതികളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. മൊറാഴ അഞ്ചാംപീടികയിലെ കുന്നിൽ ഹൗസിൽ ശശിധരൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.ഇക്കഴിഞ്ഞ 23ന് വ്യാഴാഴ്ച വീട്ടുകാർ കുടുംബസമേതം കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് പോയിരുന്നു. 26 ന് രാത്രി 10.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് .

മുകളിലേത്തെ നിലയിലെ വാതിൽപിക്കാസുകൊണ്ട് കുത്തിതുറന്ന് അകത്തേക്ക് കയറിയ മോഷ്ടാക്കൾ താഴെത്തെ നിലയിലെ കിടപ്പുമുറികൾ കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ച 10 പവൻ്റെ ആഭരണങ്ങളും 15,000 രൂപയുമാണ് കവർന്നത്.
കണ്ണൂരിൽ ബൈക്കുകൾ മോഷ്ടിച്ച കേസിൽ 25ന് പുലർച്ചെ ലോഡ്ജ് മുറിയിൽ നിന്നും പോലീസ് പിടിയിലായി റിമാൻ്റിൽ കഴിയുന്ന കക്കാട് കുഞ്ഞിപ്പള്ളി സ്വദേശിയും ചാല സ്വദേശിയുമാണ് കവർച്ച നടത്തിയതെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. തളാപ്പിലെ ലോഡ്ജ്
മുറിയിൽ നിന്നും പ്രതികൾ പിടിയിലാകുമ്പോൾ മോഷ്ടിച്ച സ്വർണ്ണ നെക്ലസ്, വള എന്നിവയും 21, 340 രൂപയും രണ്ട് സ്മാർട്ട് ഫോണുകളും പോലീസ് കണ്ടെടുത്തിരുന്നു. പൂട്ടിയിട്ട വീടുകൾ കണ്ടെത്തി മോഷണം നടത്തിയത് ഇരുവരുമാണെന്ന് തിരിച്ചറിഞ്ഞതളിപ്പറമ്പ് പോലീസ് ജയിലിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ നീക്കം തുടങ്ങി.

About The Author