Month: May 2024

ക്ഷേത്രങ്ങളിൽ അരളിപ്പൂ നിരോധിച്ചു; ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും നിവേദ്യത്തിലും പ്രസാദത്തിലും അരളി പൂവ് ഒഴിവാക്കണമെന്ന് നിർദ്ദേശം. തുളസി, പിച്ചി പൂവുകൾ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കാം. പൂജയ്ക്ക് അരളി ഉപയോഗിക്കാമെന്നും...

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

ഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 78.69 ആണ് വിജയശതമാനം. സയൻസ് വിഭാ​ഗത്തിൽ 84.84%,...

ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കൂടുതല്‍ പ്രദേശങ്ങളില്‍...

വയനാട് സുഗന്ധഗിരി മരം മുറി കേസ്; പ്രത്യേക അന്വേഷണ സംഘത്തിനെതിരെ വനിതാ റെയ്ഞ്ച് ഓഫീസറുടെ പരാതി

വയനാട് സുഗന്ധഗിരി മരം മുറിയിൽ പ്രത്യേക അന്വേഷണസംഘത്തിനെതിരെ വനിതാ റെയ്ഞ്ച് ഓഫീസറുടെ പരാതി. മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലാക്കിയാണ് മൊഴി രേഖപ്പെടുത്തിയതെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ വനിത...

ചെറുകുന്നിൽ വീട്ടമ്മയുടെ താലിമാല കവർന്ന പ്രതികൾ പിടിയിൽ

ചെറുകുന്ന് താവം ദാലിൽ താഴത്തിടത്ത് ക്ഷേത്രത്തിന് റോഡിൽ വച്ച് ബൈക്കിൽ എത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ താലിമാല കവർന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ചെറുകുന്ന് കെ.കണ്ണപുരത്തെ കെ. അബ്ദുൾ...

കൊച്ചി ബിപിസിഎൽ പ്ലാന്റിൽ ഡ്രൈവർക്ക് മർദ്ദനം എന്നാരോപണം; മിന്നൽ പണിമുടക്ക്

കൊച്ചി ബിപിസിഎൽ പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. കൂലി തർക്കത്തെ തുടർന്ന് യൂണിയൻ പ്രവർത്തകർ മർദിച്ചു എന്നാരോപിച്ച് 200 ലോറി ഡ്രൈവർമാരാണ് സമരം ചെയ്യുന്നത്. തുടർന്ന് ഗ്യാസ്...

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത. നാളെയും ശനിയാഴ്ചയും കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്...

കണ്ണൂരിന്‍റെ ജനകീയ ഡോക്ടർ പ്രാക്ടീസ് നിർത്തി

കണ്ണൂരിന്‍റെ ജനകീയ ഡോക്ടറായ രൈരു ഗോപാൽ പ്രാക്ടീസ് നിർത്തുന്നു. പ്രായധിക്യത്തെ തുടർന്നാണ് പരിശോധന നിർത്തുന്നത്. വീടിന്‍റെ ഗേറ്റിനുമുന്നിൽ ഇക്കാര്യം അറിയിപ്പായി ഡോക്ടർ തന്നെ സ്ഥാപിക്കുകയായിരുന്നു. ചികിത്സാ ചെലവുകൾ...

ഡ്രൈവിങ് ടെസ്റ്റ്: പരിഷ്കാരത്തെ ചൊല്ലിയുള്ള പണിമുടക്ക് ഒമ്പതാം ദിനത്തിലേക്ക്

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ പിൻവലിക്കും വരെ സമരം തുടരുമെന്ന് സംയുക്ത സമരസമിതി. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് പടിക്കൽ ഉപരോധസമരം നടത്തുമെന്നും ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നും സംയുക്ത...

തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതി ചാടിപ്പോയി

തിരുവനന്തപുരം കാരക്കോണത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതി ചാടിപ്പോയി. പുല്ലന്തേരി സ്വദേശി ബിനോയി ആണ് ചാടിപ്പോയത്. കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലാണ് സംഭവം. കാരക്കോണത്ത്...