വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഗസ്റ്റ് ലക്ചറര്‍ നിയമനം

എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ 2024-25 അധ്യയന വര്‍ഷം പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, ജേര്‍ണലിസം, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്‌സ്  വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു.  കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌റേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  അപേക്ഷിക്കാം.  ബന്ധപ്പെട്ട വിഷയങ്ങളില്‍ നെറ്റ്/പി എച്ച് ഡി ആണ് യോഗ്യത.  യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. വിശദമായ പ്രഫോര്‍മ നേരിട്ടോ തപാല്‍ മുഖേനയോ മെയ് 20ന് വൈകിട്ട് മൂന്ന് മണിക്കകം കോളേജ് ഓഫീസില്‍ ലഭിക്കണം.  പ്രഫോര്‍മ www.eknmgc.ac.inല്‍ ലഭിക്കും. ഫോണ്‍: 0467 2245833, 9188900213.

നഴ്‌സസ്  വാരാഘോഷം നടത്തി

ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ഓര്‍മ്മക്കായി തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസേര്‍ച്) നഴ്‌സസ്  വാരാഘോഷം നടത്തി.  ഓങ്കോ നഴ്‌സിങ് വിഭാഗം സംഘടിപ്പിച്ച പരിപാടി സെന്റര്‍  ഡയറക്ടര്‍ ഡോ.ബി സതീശന്‍ ഉദ്ഘാടനം ചെയ്തു. നഴ്‌സിങ് സൂപ്രണ്ട് പി ശ്രീലത അധ്യക്ഷത വഹിച്ചു.  ഇന്‍സ്റ്റ്യൂട്ട് ഓഫ് നഴ്‌സിങ് സയന്‍സ് ആന്റ് റിസര്‍ച്ച്  പ്രിന്‍സിപ്പല്‍  ഡോ.  ടി രോഹിണി, ഹെഡ് നഴ്‌സ് എ എഫ് ഷൈനി എന്നിവര്‍ സംസാരിച്ചു.  ഹോസ്പിറ്റല്‍ ഐ വി ക്യാനുല ടീമിന്റെ നേതൃത്വത്തില്‍  രണ്ടു ദിവസത്തെ പഠനശിബിരം നടത്തി. നഴ്‌സിങ് സൂപ്രണ്ട് പി ശ്രീലത  നഴ്‌സുമാര്‍ക്ക് ദീപം പകര്‍ന്നു നല്‍കി.  എ എഫ് ഷൈനി പ്രതിജ്ഞ ചൊല്ലികൊടുത്തു. മികച്ച  യൂണിറ്റായി തിരഞ്ഞെടുത്ത സി വി എ ഡി ക്ലിനിക്കിനുള്ള അവാര്‍ഡ് ഇന്‍ചാര്‍ജ്  പി ബിജിതയും മികച്ച വാര്‍ഡിനുള്ള അവാര്‍ഡ്  കെ  ജിഷയും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ അനിത തയ്യില്‍ നിന്നും ഏറ്റു വാങ്ങി. വിവിധ വിഷയങ്ങളില്‍ കെ ജിഷ, ജി എന്‍ അഞ്ജന, പി ബ്ലസ്സി എന്നിവര്‍ ക്ലാസുകളെടുത്തു.

പട്ടയ കേസുകളുടെ വിചാരണ മാറ്റി

മെയ് 14, 15 തീയതികളില്‍ കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍  യഥാക്രമം ജൂണ്‍ 18,  19  തീയതികളിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു

ആരോഗ്യ സര്‍വകലാശാലാ അത്ലറ്റിക് മീറ്റ്
മെയ് 20 മുതല്‍ 22 വരെ പരിയാരത്ത്

കേരളാ ആരോഗ്യ സര്‍വകലാശാലാ സംസ്ഥാനതല ഇന്റര്‍സോണ്‍ അത്ലറ്റിക് മീറ്റ് മെയ് 20 മുതല്‍ 22 വരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ അറിയിച്ചു. രാവിലെ 6.30 മുതല്‍ 11 വരെയും ഉച്ചക്കുശേഷം മൂന്ന് മണി മുതല്‍ 6.30 വരെയുമാണ് മത്സരം നടക്കുക.
കേരളാ ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴില്‍ വരുന്ന മെഡിക്കല്‍, ദന്തല്‍, ആയുര്‍വേദ, ഹോമിയോ, നഴ്സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍, മറ്റ് അനുബന്ധ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആയിരത്തില്‍പ്പരം അത്ലറ്റുകളാണ് മാറ്റുരക്കുന്നത്.

അക്കൗണ്ടിങ് കോഴ്‌സിന് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍  അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.  ഫോണ്‍: 9072592412, 9072592416.

കുടുംബശ്രീ മൈന്‍ഡ് ബ്ലോവഴ്‌സ്
മെയ് 15 വരെ രജിസ്റ്റര്‍ ചെയ്യാം

കുടുംബശ്രീ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍, ഉദ്യം ലേണിങ് ഫൗണ്ടേഷന്റെ സഹകരണത്തോടെ  കുടുംബശ്രീ മൈന്‍ഡ് ബ്ലോവഴ്‌സ്  എന്ന പദ്ധതി നടപ്പാക്കുന്നു. കേരളത്തിലെ 50,000 കുട്ടികള്‍ക്ക് അറിവിന്റെയും സര്‍ഗാത്മകതയുടെയും സംരംഭകത്വത്തിന്‍െയും നൂതന  പാഠങ്ങള്‍  ഉള്‍ക്കൊള്ളുന്നതിനുള്ള മാനസിക അവസ്ഥ രൂപപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി ഓരോ  ഗ്രാമപഞ്ചായത്തിലെയും ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള – കുറഞ്ഞത് 50 കുട്ടികളെ കണ്ടെത്തി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മെന്ററിങ് സഹായം നല്‍കും.
രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.  ഒന്നാം ഘട്ടത്തില്‍  സംസ്ഥാന ജില്ലാതല പരിശീലനങ്ങള്‍ ബാലസഭ മെന്റര്‍മാര്‍ക്ക് നല്‍കും. തുടര്‍ന്ന് സി ഡി എസ് തലത്തില്‍ ഈ അഭിരുചിയുള്ള 50 കുട്ടികള്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം നല്‍കും രണ്ടാം ഘട്ടത്തില്‍ കുട്ടികള്‍ കണ്ടെത്തുന്ന വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധയും മെന്ററിങ്ങും നല്‍കി മികച്ച ആശയങ്ങള്‍ പ്രവര്‍ത്തികമാക്കാന്‍ സഹായിക്കും.
പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ http://surl.li/tlrje എന്ന ഗൂഗിള്‍ ഷീറ്റ് മുഖേന മെയ് 15 വരെ പേര്  രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള സി ഡി എസ്സുമായി ബന്ധപ്പെടുക

വനിതാ കമ്മിഷന്‍ അദാലത്ത് 24ന്

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മെയ് 24ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.വനിത ഐ ടി ഐ യില്‍  ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത  കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ടാലി, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സി സി ടി വി, എം എസ് എക്‌സല്‍, എം എസ് ഓഫീസ്, ടോട്ടല്‍ സ്റ്റേഷന്‍,  ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വ്വേ ടെക്‌നോളജി എന്നിവയാണ് കോഴ്‌സുകള്‍.  ഫോണ്‍: 9745479354, 0497 2835987.

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന  ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുവര്‍ഷത്തെ  തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/തത്തുല്യം മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. പ്ലസ് ടു പാസ്സായവര്‍ക്ക് പ്രായപരിധി ഇല്ലാതെ  അപേക്ഷിക്കാം.
എസ് സി/എസ് ടി/ ഒ ഇ സി വിഭാഗത്തില്‍പെടുന്നവര്‍ക്ക് സ്റ്റൈപ്പന്റോടുകൂടി സൗജന്യമായി പഠിക്കാം. ജനറല്‍ /ഒബിസി വിഭാഗക്കാര്‍ക്ക്  ഫീസ് ആനുകൂല്യം ലഭിക്കും.
ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫെക്ഷണറി, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ എന്നിങ്ങനെ ഹോട്ടല്‍ മാനേജ്‌മെന്റിന്റെ വിവിധ ട്രേഡുകളിലാണ് പരിശീലനം.
www.fcikerala.org വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  അവസാന തീയതി മെയ് 31ന് വൈകിട്ട് അഞ്ച് മണി. ഫോണ്‍ : 0497 2706904, 9895880075.

About The Author