വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ഗസ്റ്റ് ലക്ചറര്‍ നിയമനം
പെരിങ്ങോം ഗവ.കോളേജില്‍ 2024-25 അധ്യയന വര്‍ഷം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേണലിസം, കോമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ മെയ് 23നകം അപേക്ഷ നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. അപേക്ഷയുടെ മാതൃക കോളേജ് വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04985 295440, 8304816712. വെബ്സൈറ്റ്: www.gcpnr.org.
ഗസ്റ്റ് ലക്ചറര്‍ നിയമനം
ഐ എച്ച് ആര് ഡിയുടെ കീഴില്‍ ഏഴോം നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന കോളേജ ്ഓഫ് അപ്ലൈഡ് സയന്‍സില്‍ 2024–25 അധ്യയന വര്‍ഷത്തേക്ക് വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ താല്ാലിക ഒഴിവുകളുണ്ട്. താല്പര്യമുളളവര് വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം മുതലായവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മെയ് 15 മുതല്‍ 17 വരെ കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
വിഷയം, തീയതി, സമയം എന്ന ക്രമത്തില്‍. അസി.പ്രൊഫസര്‍ കോമേഴ്സ് – മെയ് 15ന് രാവിലെ 10 മണി, മാത്തമാറ്റിക്സ്, ഹിന്ദി – ഉച്ചക്ക് രണ്ട് മണി. കമ്പ്യൂട്ടര്‍ സയന്‍സ് – 16 ന് രാവിലെ 10 മണി, മലയാളം, ഇലക്ട്രോണിക്സ് – ഉച്ചക്ക് രണ്ട് മണി. ഇംഗ്ലീഷ്, ജേണലിസം – 17ന് രാവിലെ 10 മണി.
യോഗ്യത: യു ജി സി നിബന്ധന പ്രകാരം. യു ജി സി യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. ഫോണ്‍: 0497 2877600, 8547005059.
അപേക്ഷ ക്ഷണിച്ചു
പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാമിഷനും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യത, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരിയില്‍ 17 വയസ് പൂര്‍ത്തിയായ ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് പത്താംതരവും 22 വയസ് പൂര്‍ത്തിയായ എസ് എസ് എല്‍ സി പൂര്‍ത്തിയാക്കിയവര്‍ക്ക് ഹയര്‍ സെക്കണ്ടറി കോഴ്സിനും അപേക്ഷിക്കാം. താല്പര്യമുള്ളവര് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന് ഓഫീസിലോ നോഡല്‍ പ്രേരകിനെയോ ബന്ധപ്പെടുക. മെയ് 31 വരെ രജിസ്ട്രേഷന് നടത്താം. ഫോണ്‍: 9495365907.
ഐ ഐ എച്ച് ടിയില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സ്
കണ്ണൂര്‍, സേലം (തമിഴ്നാട്), ഗഡക്(കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജികളില്‍ നടത്തിവരുന്നഎ ഐ സി ടി ഇ അംഗീകാരമുള്ള ത്രിവത്സര ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2024 ജൂലൈ ഒന്നിന് 15 നും 23 നും ഇടയില്‍. പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസ്. 20 ശതമാനം സീറ്റുകള്‍ നെയ്ത്തു വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഗവ.അനുവദിക്കുന്ന നിരക്കില്‍ സ്റ്റൈപ്പന്റ് ലഭിക്കും.അപേക്ഷ നേരിട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസിലും ഓണ്‍ലൈനായി www.iihtkannur.ac.in വഴിയും സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് ജൂണ്‍ 26നകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഹാന്റ്ലൂം ടെക്നോളജി കണ്ണൂര്‍, കിഴുന്ന പി ഒ, തോട്ടട, കണ്ണൂര്‍ 7 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷഫോറം ഇന്‍സ്റ്റിറ്റ്യൂട്ടിലും, എല്ലാം ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും, വെബ്സൈറ്റിലും ലഭിക്കും.
അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ, വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2835390, 0497 2965390.
ലേലം
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത പയ്യാവൂര്‍ അംശം ദേശത്ത് റീ സ.1/1ല്‍ പെട്ട 0.0364 ഹെക്ടര്‍ വസ്തു ജൂണ്‍ 14ന് രാവിലെ 11.30ന് പയ്യാവൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ പയ്യാവൂര്‍ വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ലഭിക്കും.
ഉദയഗിരി അംശം അരങ്ങം ദേശത്ത് റീ.സ. 23/1ല്‍ പെട്ട 0.025954 ഹെക്ടര്‍ വസ്തു ജൂണ്‍ 26ന് രാവിലെ 11.30ന് ഉദയഗിരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഉദയഗിരി വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ലഭിക്കും.
തിമിരി അംശം തലവില്‍ ദേശത്ത് റീ.സ. 27/1എ1ബിയില്‍ പെട്ട 2.02 ആര് വസ്തു ജൂണ്‍ 20ന് രാവിലെ 11.30ന് തിമിരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തിമിരി വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ലഭിക്കും.