കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ വിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം സി എ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മെയ് 2024 പരീക്ഷകൾക്ക് 29.05.2024 മുതൽ 31.05.2024 വരെ പിഴയില്ലാതെയും 01.06.2024 വരെ പിഴയയോടു കൂടിയും അപേക്ഷിക്കാവുന്നതാണ്‌. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

മേഴ്‌സി ചാൻസ്

അഫിലിയേറ്റഡ് കോളേജുകളിലും സെന്ററുകളിലും 2014 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള രണ്ടാം സെമസ്റ്റർ എം സി എ മേഴ്‌സി ചാൻസ് (മെയ് 2024) പരീക്ഷകൾക്ക് പിഴയില്ലാതെ 29.05.2024  മുതൽ 31.05.2024  വരെയും പിഴയോടുകൂടി 01.06.2024 വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസ്അടച്ച് റീ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി

ഒന്നാം സെമസ്റ്റർ ബി എഡ് (നവംബർ 2023 ), ഒന്നാം സെമസ്റ്റർ ബിരുദം (നവംബർ 2023) അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം എ/ എം കോം/ എം എസ് ഡബ്ല്യൂ/ എം ടി ടി എം (ഒക്ടോബർ 2023 ), രണ്ടാം സെമസ്റ്റർ എം എ പബ്ലിക് പോളിസി & ഡെവലപ്മെന്റ്, സോഷ്യൽ എന്റെർപ്രെന്യൂർഷിപ് & ഡെവലപ്മെന്റ്, ഡിസെൻട്രലൈസേഷൻ & ലോക്കൽ ഗവേണൻസ്, (ഏപ്രിൽ 2023) പരീക്ഷകളുടെ ഉത്തരപേപ്പർ പുന:പരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 30.05.2024 വരെ അപേക്ഷിക്കാം.

About The Author