കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഹാൾടിക്കറ്റ്

സർവകലാശാലയുടെ കൊമേഴ്‌സ് & ബിസിനസ്സ് സ്റ്റഡീസ്  പഠനവകുപ്പിലെ ഒന്നാം  സെമസ്റ്റർ എം കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി ബി  സി എസ് എസ്) റെഗുലർ (2023 അഡ്മിഷൻ/ 2023 സിലബസ്), സപ്ലിമെന്ററി & ഇമ്പ്രൂവ്മെന്റ് (2022 അഡ്മിഷൻ/ 2022 സിലബസ്), നവംബർ 2023    പരീക്ഷകളുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

എം എസ്‌ സി മോളിക്യൂലാർ ബയോളജിക്ക്‌ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിലെ മോളിക്യൂലാർ ബയോളജി പഠനവകുപ്പിൽ എം എസ്‌ സി മോളിക്യൂലാർ ബയോളജി പ്രവേശനത്തിന് മെയ് 20 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി സർവകലാശാലാ വെബ്‌സൈറ്റ്  സന്ദർശിക്കുക.  9663749475.

തീയതി നീട്ടി 

  • രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്‌സി ചാൻസ്), ഏപ്രിൽ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 18.05.2024 വരെയും പിഴയോടു കൂടി 19.05.2024 വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് / ഫീ സ്റ്റേറ്റ്മെന്റ് സമർപ്പിക്കുവാനുള്ള അവസാന തീയതി 22 .05 .2024.

  • നാലാം സെമസ്റ്റർ ബി എഡ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകൾക്ക്  പിഴയില്ലാതെ17.05.2024 വരെയും പിഴയോടു കൂടി 18.05.2024 വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകളുടെ പ്രിന്റൗട്ട്/ ഫീ സ്റ്റേറ്റ്മെന്റ് സമർപ്പിക്കുവാനുള്ള അവസാന തീയതി 22 .05 .2024

ഹാൾടിക്കറ്റ് 

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി), മെയ് 2024 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ സർവകലാശാലവെബ്‌സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0497-2715264

പരീക്ഷാഫലം

ഒന്ന്, രണ്ട് വർഷ ബി എ/ ബി എസ് സി/ ബി കോം/ ബി ബി എ/ ബി സി എ/ ബി എ അഫ്സൽ – ഉൽ – ഉലമ ഡിഗ്രി (വിദൂര വിദ്യാഭ്യാസം) ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്തു സൂക്ഷിക്കേണ്ടതാണ്. പുന:പരിശോധന സൂക്ഷ്മപരിശോധന, ഉത്തരക്കടലാസിന്റെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ 27-05-2024 വരെ സ്വീകരിക്കുന്നതാണ്.

ഭാഷ മനുഷ്യരെ വിളക്കുന്ന കണ്ണി; പ്രൊഫ. എസ് ബിജോയ് നന്ദൻ

കണ്ണൂർ: ഭാഷകൾ മനുഷ്യരെ വിളക്കുന്ന കണ്ണിയാണെന്നും ഭാഷകളുടെ മരണം സംസ്ക്കാരങ്ങളുടെ മരണം കൂടിയാണെന്നും അതുകൊണ്ട് ഭാഷകളുടെ സംരക്ഷണം സർവകലാശാലകളുടെ പ്രാഥമിക ദൗത്യമാണെന്നും കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. എസ് ബിജോയ് നന്ദൻ പറഞ്ഞു. ബഹുഭാഷാ പoന കേന്ദ്രം ഐ ക്യു എ സിയുടെ ധനസഹായത്തോടെ പ്രസിദ്ധീകരിക്കുന്ന ഗിളിവിംഡു എന്ന കന്നട – തുളു മൊഴിമാറ്റ കവിതകളുടെ സമാഹാരം പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിൻഡിക്കേറ്റംഗം ഡോ. എ അശോകൻ അദ്ധ്യക്ഷനായിരുന്നു. ഐ ക്യു എ സി ഡയറക്ടർ പ്രൊഫ. എ സാബു പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സിൻഡിക്കേറ്റംഗം എൻ സുകന്യ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ്, സിൻഡിക്കേറ്റംഗം ഡോ.കെ ടി ചന്ദ്രമോഹനൻ, ക്യാമ്പസ് ഡയറക്ടർ ഡോ. റിജു മോൾ, ഡോ. എ എം ശ്രീധരൻ എന്നിവർ സംസാരിച്ചു.

About The Author