കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

വാർത്താ സമ്മേളനം

15/ 05/ 2024 ബുധനാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ സീനിയർ പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദൻ മാധ്യമങ്ങളെ കാണും. സർവകലാശാലാ ആസ്ഥാനത്തെ സിന്റിക്കേറ്റ് റൂമിൽ വച്ച് നടക്കുന്ന പരിപാടിയിലേക്ക് മുഴുവൻ മാധ്യമപ്രവർത്തകരെയും ക്ഷണിക്കുന്നു.

പരീക്ഷാ വിജ്ഞാപനം 

മൂന്നാം വർഷ ബി എ/ ബി കോം/ ബി എസ് സി/ ബി ബി എ/ ബി സി എ/ബി എ അഫ്സൽ ഉൽ ഉലമ (വിദൂര വിദ്യാഭ്യാസം – 2018 & 2019 അഡ്മിഷൻ -സപ്ലിമെന്ററി) ഡിഗ്രി, മാർച്ച് 2024 പരീക്ഷകൾക്ക് 22.05.2024 മുതൽ 29.05.2024 വരെ പിഴയില്ലാതെയും 31.05.2024 വരെ പിഴയോട് കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി 

  • രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്‌സി ചാൻസ്), ഏപ്രിൽ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 16.05.2024 വരെയും പിഴയോടു കൂടി 18.05.2024 വരെയും അപേക്ഷിക്കാം.

  • നാലാം സെമസ്റ്റർ ബി എഡ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകൾക്ക്  പിഴയില്ലാതെ15.05.2024 വരെയും പിഴയോടു കൂടി17.05.2024 വരെയും അപേക്ഷിക്കാവുന്നതാണ്.

ടൈംടേബിൾ

കണ്ണൂർ സർവകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എ/  എം എസ് സി/ എൽ എൽ എം/ എം സി എ/ എം ബി എ/ എം എൽ ഐ എസ് സി/ എം പി എഡ് (സി ബി സി എസ് എസ്- റഗുലർ /സപ്ലിമെന്ററി), മെയ് 2024  പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

നാലു വർഷ ബിരുദം; പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2024-25 അധ്യയന വർഷത്തിലെ നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (ബി എ അഫ്സൽ ഉൽ ഉലമ പ്രോഗ്രാം  ഉൾപ്പെടെ) ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (സ്പോർട്സ് ക്വാട്ട ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. മെയ് 31 ന് വൈകുന്നേരം 5 മണിവരെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

About The Author