കണ്ണൂരിൽ അയല്‍വാസികള്‍ തമ്മിലുള്ള തർക്കത്തിനിടെ അടിയേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ അയല്‍വാസികള്‍ തമ്മിലുള്ള തർക്കത്തിനിടെ അടിയേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. പള്ളിക്കുന്ന് ഇടശേരിയിൽ അജയകുമാര്‍ (61) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.അയൽവാസി ടി ദേവദാസ്, മക്കളായ സഞ്ജയ് ദാസ്, സൂര്യ ദാസ്, ഒരു ഇതര സംസ്ഥാന തൊഴിലാളി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.ഞായറാഴ്ച്ച രാത്രിയാണ് സംഭവം. ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അജയകുമാർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. രാത്രി എട്ടു മണിയോടെ ഇവർ തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടായി.ഇതിന്റെ തുടർച്ചയായി ദേവദാസും മക്കളുമെത്തി വീടിനു മുന്നിലെ റോഡിൽ വച്ച് ഹെൽമറ്റും കല്ലും ഉപയോഗിച്ച് അജയകുമാറിനെ മർദ്ദിച്ചു. തടയാൻ ശ്രമിച്ച പ്രവീൺകുമാർ എന്നയാൾക്കും പരുക്കേറ്റു. അജയകുമാറിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

About The Author