അസിസ്റ്റന്റ് കലക്ടർ ചുമതലയേറ്റു

കണ്ണൂർ അസിസ്റ്റൻ്റ്   കലക്ടറായി  ഗ്രന്ഥേ സായികൃഷ്ണ  ചുമതലയേറ്റു.  2023 ഐ എ എസ്  ബാച്ചിലുള്ള   ഗ്രന്ഥേ സായികൃഷ്ണ തെലുങ്കാന  സ്വദേശിയാണ്.


കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മെക്കാനിക്കൽ   എഞ്ചിനീയറിങ്ങിൽ    ബി. ടെക് നേടിയിട്ടുണ്ട്. അതിനു ശേഷം രണ്ടു വര്ഷം  ടൂൾ  ഡിസൈൻ  എഞ്ചിനീയറായി (  L&T – ISCAR India Limited)  ജോലി നോക്കിയിട്ടുണ്ട്.

പുതിയ അസിസ്റ്റൻ്റ്   കലക്ടറെ   ജില്ലാ കലക്ടർ അരുൺ കെ വിജയൻ  ചേംബറിൽ സ്വീകരിച്ചു. എ  ഡി എം കെ നവീൻ ബാബു കലക്ടറേറ്റിലെ  വിവിധ   ഉദ്യോഗസ്ഥർ  തുടങ്ങിയവർ  സംബന്ധിച്ചു.

About The Author