ഓടുന്ന കാറിലെ സ്വിമ്മിങ് പൂൾ; സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം

കാറിനുള്ളിൽ ‘സ്വിമ്മിങ് പൂളു’ണ്ടാക്കി യാത്ര നടത്തിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം. എംവിഡിക്കാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. എംവിഡിയെയും മാധ്യമങ്ങളെയും പരിഹസിച്ച് ഇന്ന് വീഡിയോ അപ്ലോ‍ഡ് ചെയ്തിരുന്നു. കേസിന്റെ വിശദാംശങ്ങൾ ആർടിഒ നാളെ കോടതിക്ക് കൈമാറും.

ൻഫോഴ്സ്മെൻ്റ് ആർടിഒ വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. വാഹനത്തിൻറെ ഡ്രൈവർ ഡ്രൈവർ സൂര്യനാരായണൻറെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇത്തരം വ്ലോ​ഗർമാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് എംവിഡിയോട് നിർദേശിച്ചു. സഞ്ജു ടെക്കി അടക്കം 3 പേർക്ക് ആലപ്പുഴ മെഡിക്കൽ കോളജിൽ സന്നദ്ധ സേവനം ശിക്ഷയായി നൽകിയിരുന്നു.

ആവേശം സിനിമാ സ്റ്റൈലിലാണ് യൂട്യൂബറും സംഘവും സഫാരി കാറിൽ സ്വിമ്മിങ് പൂൾ സജ്ജീകരിച്ചത്. യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്സ് ഉള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിംഗ് പൂളൊരുക്കിയത്. കാറിനുള്ളിലെ രണ്ട് സീറ്റുകൾ മാറ്റി പ്ലാസ്റ്റിക് പടുത കൊണ്ട് സ്വിമ്മിങ്ങ് പൂൾ തയ്യാറാക്കുകയായിരിന്നു. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു.

About The Author