എംപിയായ കാലം മുതൽ ഇന്ന് വരെ റെയിൽവേയുടെ സ്ഥിരം യാത്രക്കാരനാണെന്ന് കടന്നപ്പള്ളി

റെയിൽവേ പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം നടന്നു. ജവഹർ ഓഡിറ്റോറിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ആദ്യമായി എം പിയായ കാലം മുതൽ ഇന്ന് വരെ റെയിൽവേയുടെ ഒരു സ്ഥിരം യാത്രക്കാരനാണ് താൻ. റെയിൽവേയിലെ ഓരോ മാറ്റങ്ങളും താൻ നേരിട്ട് അനുഭവിച്ചവനാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. എന്നാൽ ഇന്ന് റെയിൽവേ അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങൾ വിറ്റു കൊണ്ടിരിക്കുകയാണെന്നും നാളെ എന്തും സംഭവിക്കാം എന്ന നിലയാണുള്ളതെന്നും മന്ത്രി പറഞ്ഞു.

ജില്ല പ്രസിഡൻ്റ് വിജയൻ വലിയപുരയിൽ അധ്യക്ഷത വഹിച്ചു. ബാങ്കിങ് മേഖലയിലെ ഡിജിറ്റൽ അവയർനെസിനെ കുറിച്ച് SBl AGM സുരേഷ് ബാബു ക്ലാസെടുത്തു. N ഹരിദാസ്, സുധീന്ദ്രൻ കെ എം , ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

About The Author