കണ്ണൂർ വിമാനത്താവളത്തിൽ 41.38 ലക്ഷം രൂപയുടെ സ്വർണ്ണക്കടത്ത് പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ 41.38 ലക്ഷം രൂപയുടെ സ്വർണ്ണക്കടത്ത് പിടികൂടി.IX 744 വിമാനത്തിൽ ഷാർജയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 41,38,560 രൂപയുടെ സ്വർണ്ണം പിടി കൂടി. ജ്യൂസ് മിക്സറിൽ പ്രത്യേക അറയുണ്ടാക്കിയും ചോക്ലേറ്റിൻ്റെയും കളിപ്പാട്ടത്തിൻ്റെയും കവറിൽ പൂശിയുമാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.


ഗൃഹാപകരണത്തിൽ നിന്ന് 34,41,615 രൂപ വിലമതിക്കുന്ന 479 ഗ്രാം സ്വർണ്ണമാണ് കണ്ടെടുത്തത്. ചോക്ലേറ്റിൻ്റെയും കളിപ്പാട്ടത്തിൻ്റെയും കാർഡ് ബോർഡ് പെട്ടികളുടെ അകത്തെ പാളിയിൽ പേസ്റ്റ് രൂപത്തിൽ 6,96,945 രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്.

About The Author