ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം തൈക്കാട് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീലയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്. ഇവര്‍ മേട്ടുക്കടയിലെ വാടക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹം അഴുകിയ നിലയിലായിരുന്നു. രണ്ട് വര്‍ഷമായി തൈക്കാട് ബ്യൂട്ടി പാര്‍ലര്‍ നടത്തിവരുകയായിരുന്നു. ദുര്‍ഗന്ധത്തെ തുടര്‍ന്ന് സമീപത്തെ കടയുടമകളാണ് പൊലീസില്‍ വിവരം അറിയിച്ചത്.

About The Author