പൊതുസ്ഥലത്ത് മദ്യപാനം; പൊലീസ് സംഘത്തിന് നേരെ കോൺഗ്രസ് നേതാവിന്റെ ആക്രമണം

പൊതുസ്ഥലത്ത് മദ്യപാനമെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് സംഘത്തിനു നേരെ കൈയ്യേറ്റ ശ്രമം. ആലപ്പുഴ എടത്വയിലാണ് സംഭവം. അന്വേഷണത്തിന് എത്തിയ എടത്വാ പൊലീസ് സ്റ്റേഷനിലെ ഉദോഗസ്ഥർക്ക് നേരെയാണ് കൈയേറ്റം നടന്നത്.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൽഫോൻസ് പനപറമ്പിൽ ,കുര്യൻ പനപറമ്പിൽ, അമൽ കുര്യൻ, ജോർജ്കുട്ടി എന്നിവരാണ് കൈയ്യേറ്റം നടത്തിയത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടത്തപ്പെടുത്തിയതിന് ഇവർക്കെതിരെ കേസ് എടുത്തു. നാല് പേരെയും അറസ്റ് ചെയ്തു. ജാമ്യത്തിൽ വിട്ടു.

About The Author