വയോധികയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

ശ്രീകണ്ഠപുരത്ത് വയോധികയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതി മൂന്നുമാസത്തിനുശേഷം മംഗളൂരുവിൽ പിടിയിലായി. നെടുമുണ്ടയിലെ ദയരോത്ത് പ്രദീഷിനെ(34)യാണ് ശ്രീകണ്ഠപുരം എസ്.ഐ. എം.സുജിലേഷ് അറസ്റ്റ് ചെയ്തത്. മംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാൾ പിടിയിലായത്.

ഫെബ്രുവരി 13-ന് ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ 73-കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. സീനിയർ സി.പി.ഒ.മാരായ കെ.സജീവൻ, പി.വി.രജീഷ് എന്നിവരും പ്രദീഷിനെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക്‌ റിമാൻഡ് ചെയ്തു.

About The Author