മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് സെഡ് കാറ്റഗറി സുരക്ഷ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന് സെഡ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ. സുരക്ഷ ഭീഷണിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സുരക്ഷ ഏജൻസികൾ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. സിആർപിഎഫിനോട് 40-45 സായുധ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

ഏപ്രിൽ 19ന് ആരംഭിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായാണ് നടപടി. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് എവിടെ രാജീവ് കുമാർ പോയാലും സെഡ് കാറ്റഗറി സുരക്ഷ ഉണ്ടാകും. 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാർ 2022 മേയ് 15നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേറ്റത്.

About The Author