കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയ മൂന്ന് പേർ പിടിയിൽ

മൈസൂരുവിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 1.400 കിലോ ഗ്രാം കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎ യുമായി മൂന്ന് മലയാളികളെ ഗോണിക്കുപ്പ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശികളായ അർസാദ്, തസ്‌ലിക്, മുഹമ്മദ് അസഫ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വീരാജ്‌പേട്ട ഡി വൈ എസ് പി മോഹൻ കുമാറിന്റെ നിർദേശപ്രകാരം ഗോണിക്കുപ്പ എസ് ഐ രൂപദേവിയും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.

മൈസൂരുവിൽ നിന്നും തിത്തിമത്തി ആനച്ചുക്കൂർ വഴി കേരളത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും പിടിയിലായത്. മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച വാഹനം അടക്കം പോലീസ് കസ്റ്റഡിയിൽ എടുത്തു . മയക്ക് മരുന്ന് വേട്ടയിൽ ക്രൈം പോലീസ് ഓഫീർമാരായ രാധ ചന്ദ്രശേഖരൻ, തേജസ് കുമാർ, സജൻ, സോമശേഖർ, രവി എന്നവരും ഉണ്ടായിരുന്നു . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

About The Author