ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നില്ല; ഒളിമ്പിക് അസോസിയേഷൻ സമിതി അംഗങ്ങൾക്കെതിരെ പി.ടി. ഉഷ
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സമിതി അംഗങ്ങൾക്കെതിരെ പ്രസിഡൻ്റ് പി.ടി. ഉഷ. മറ്റ് അംഗങ്ങൾ തന്നെ പാർശ്വവൽക്കരിക്കുന്നുവെന്നും അസോസിയേഷൻ്റെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നില്ല എന്നും പി ടി ഉഷ പറഞ്ഞു.
t
അംഗങ്ങൾക്ക് അയച്ച കത്തിലാണ് പി ടി ഉഷ ആക്ഷേപം ഉന്നയിച്ചത്. പി.ടി ഉഷയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് അജയ് നാരങ്കിനെ നീക്കം ചെയ്തതിനെതിരെയാണ് കത്തയച്ചിരിക്കുന്നത്. നരംഗിനെ നിയമിക്കാനോ പിരിച്ചു വിടാനോ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമില്ലെന്നും ദൈനംദിന ഭരണപരമായ പ്രവർത്തനങ്ങൾ എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ ജോലിയല്ലെന്നും കത്തിൽ പി ടി ഉഷ വ്യക്തമാക്കി.