Month: April 2024

സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര

സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര. പലയിടത്തും നൂറിലധികം വോട്ടർമാരാണ് വരിനിൽക്കുന്നത്. പോളിംഗ് സമയം അവസാനിച്ചതോടെ വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിൽ ഗേറ്റുകൾ പൂട്ടി. പോളിംഗ് ബൂത്തിൽ...

ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു

തെലങ്കാന സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. മരിച്ചവരില്‍ ഒരാള്‍ ആണ്‍കുട്ടിയും ആറ് പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ 48...

‘നല്ലതിനെ തെരഞ്ഞെടുക്കണം, നമുക്കും ഭാവി തലമുറയ്ക്കും പ്രധാനമാണ് വോട്ട്’; ടോവിനോ

ചലച്ചിത്ര താരം ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ എത്തി വോട്ടു രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം...

VVPAT മുഴുവന്‍ എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രിംകോടതി. ബാലറ്റ് വോട്ടിലേക്ക് മടങ്ങില്ലെന്ന് കോടതി അറിയിച്ചു. അന്ധമായി സംവിധാനത്തെ...

‘പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപി’, ജയരാജന്‍ കൂട്ടുകെട്ടില്‍ ജാഗ്രത പുലര്‍ത്തണം; മുഖ്യമന്ത്രി

ദല്ലാള്‍ ടി ജി നന്ദകുമാറുമായുള്ള ബന്ധത്തില്‍ ഇ പി ജയരാജന് മുഖ്യമന്ത്രിയുടെ തിരുത്ത്. സൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ തൊടുത്തുവിട്ട പുതിയ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം....

സംസ്ഥാനത്ത് വോട്ടെടുപ്പ്; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒന്നരമാസത്തെ വാശിയേറിയ പ്രചരണങ്ങൾക്ക് ശേഷമാണ് കേരളം ഇന്ന് പോളിംഗ്...

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ താപനില ഉയരാൻ സാധ്യത

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ശനിയാഴ്ച വരെ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് തുടരും. തുടർച്ചയായ...

ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിങ് 7 മുതല്‍ 6 വരെ

ലോക്സഭ തിരഞ്ഞെടുപ്പിന്റെ പോളിങ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തന്നെ ആരംഭിക്കും.  രാവിലെ 5.30 ന്  മോക്ക് പോള്‍ ആരംഭിക്കും . തിരഞ്ഞെടുപ്പ് ദിവസം വെള്ളിയാഴ്ച രാവിലെ  5.30 ന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെ...

വെബ്കാസ്റ്റ് കണ്‍ട്രോള്‍ റൂം സജ്ജം; നിരീക്ഷണത്തിന് 115 അംഗ സംഘം

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്ങ് ബൂത്തുകളിലെ ലൈവ് വെബ്കാസ്റ്റിങ്ങ് നിരീക്ഷിക്കുന്നതിനുള്ള കണ്‍ട്രോള്‍ റൂം കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സജ്ജമായി. ട്രയല്‍ റണ്‍ വ്യാഴാഴ്ച വൈകിട്ടോടെ നടത്തി. ജില്ലാ...

പോളിങ് ബൂത്തുകളില്‍ ആള്‍മാറാട്ടം തടയാന്‍ കര്‍ശന നടപടി: ജില്ലാ കലക്ടര്‍

ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് പോളിങ് ബൂത്തുകളില്‍ ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ അരുണ്‍ കെ വിജയന്‍...