കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു: ഒരാളുടെ നില ഗുരുതരം

കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൂടെ സഞ്ചരിച്ചയാൾക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ 8 :15ന് കണ്ണപുരം റെയിൽവേ സ്റ്റേഷൻ സമീപമാണ് അപകടം ഉണ്ടായത്.മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും കണ്ണപുരം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഒരാൾ തൽക്ഷണം തന്നെ മരിച്ചു .ഗുരുതര പരിക്കേറ്റ സഹയാത്രികൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 

About The Author