വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട പരിശീലന ക്ലാസുകള്‍ തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്ഥര്‍ക്കായി ആദ്യഘട്ട പരിശീലന ക്ലാസുകള്‍ തുടങ്ങി. പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കായാണ് ദ്വിദിന പരിശീലനം നടത്തുന്നത്. ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും ഇതിനായി പരിശീലകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ അവരവര്‍ക്ക് നിയോഗിക്കപ്പെട്ട നിയോജകമണ്ഡലങ്ങളിലാണ് ക്ലാസുകളില്‍ പങ്കെടുക്കുന്നത്. 104 ബാച്ചുകളിലായി  5238 ഉദ്യോഗസ്ഥര്‍ക്കായാണ് ആദ്യഘട്ടത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നത്. ക്ലാസുകള്‍ നാലിന് അവസാനിക്കും.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നിന്നും ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും ഏപ്രില്‍ 30നകം ഓഫീസില്‍ നേരിട്ട് ഹാജരാകുകയോ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ വേണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2706806.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍, കൂത്തുപറമ്പ് ഗവ. ഐ ടി ഐകളില്‍ എസ് സി വി ടി പാസായ ട്രെയിനികള്‍ക്ക് എന്‍ സി വി ടി  പരീക്ഷ പ്രൈവറ്റായി എഴുതുന്നതിന് രജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ ഒമ്പതിന് വൈകിട്ട് നാല് മണി വരെ വ്യവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2835183, 0490 2364535.  കൂടുതല്‍ വിവരങ്ങള്‍ https://det.kerala.gov.in/notifications ല്‍ ലഭിക്കും

ഇന്റീരിയര്‍ ഡിസൈന്‍ കോഴ്സ്

കണ്ണൂര്‍ ഗവ ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9447311257.

അപേക്ഷ ക്ഷണിച്ചു

കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) അടുത്ത അധ്യയന വര്‍ഷത്തില്‍ നടത്തുന്ന എം എഫ് എസ് സി (ഒമ്പത് വിഷയം), എം എസ് സി (12 വിഷയം), എം ബി എ, എം ടെക് (അഞ്ച് വിഷയം), പി എച്ച് ഡി എന്നീ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
www.admission.kufos.ac.in വഴി ഏപ്രില്‍ 18നകം അപേക്ഷിക്കണം. കോഴ്സുകള്‍, ഫീസ്, സീറ്റുകളുടെ എണ്ണം എന്നീ വിവരങ്ങള്‍ www.kufos.ac.in ല്‍ ലഭിക്കും.

About The Author